Latest Updates
-
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഭായ് ദൂജ് 2026: ഈ 5 രാശിക്കാർക്ക് വരുന്നത് ഭാഗ്യകാലം; തീയതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ! -
നവംബർ 9 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യവും സുരക്ഷാ മുന്നറിയിപ്പുകളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ദീപാവലി രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും എങ്ങനെയെന്ന് അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 ദിവസം, മുടികൊഴിച്ചില്‍ പമ്പ കടത്താം
മുടികൊഴിച്ചില്‍ ആണ്‍പെണ്‍ഭേദമില്ലാതെ പലരും നേരിടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ടാകാം, പോഷകങ്ങള്‍ കുറയുന്നതുള്‍പ്പടെ താരന് പോലുള്ള പ്രശ്നങ്ങള്‍ വരെ.
മുടികൊഴിച്ചില്‍ തടയുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട്. ഇവ പൂര്‍ണമായും പ്രയോജനം നല്‍കണമെന്നുമില്ല.
ഇക്കാര്യത്തില്‍ തികച്ചും പരമ്പരാഗത രീതിയിലുള്ള വഴികളാണ് ഏറെ ഗുണം ചെയ്യുക.

2 ദിവസത്തില്‍ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു വിദ്യയുണ്ട്. ഈ വഴി പരീക്ഷിച്ചു നോക്കൂ, മുടികൊഴിച്ചില്‍ കുറയുന്നത് അനുഭവിച്ചറിയൂ,
തേങ്ങാപ്പാല്‍-2 ടേബിള്‍ സ്പൂണ്‍
ഉലുവ- 1 ടേബിള്‍ സ്പൂണ്‍
നെല്ലിക്ക-1
ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് ഊറ്റിയെടുക്കുക.

നെല്ലിക്കയുടെ കുരു കളഞ്ഞെടുക്കുക. തേങ്ങാപ്പാലിനൊപ്പം ഉലുവയും നെല്ലിക്കയും ചേര്‍ത്തരയ്ക്കുക. ഇത് തലയോടിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിയ്ക്കാം.
15 മിനിറ്റു കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കുന്നു.
ഈ മിശ്രിതം അടുപ്പിച്ചുപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
