Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പലരിലും മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ പുരുഷന്മാരില്. പലരിലും മാനസിക സമ്മര്‍ദ്ദമാണ് ഇതിന് വില്ലന്‍. എന്നാല്‍ ചിലരിലാകട്ടെ മോശമായ ഭക്ഷണശീലമാണ് പ്രശ്നം.
എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിയ്ക്കാനായി വിപണിയില്‍ കാണപ്പെടുന്ന പല വിധത്തിലുള്ള മരുന്നുകളും ഹെയര്‍കളറുകളും പരീക്ഷിക്കുകയും ചെയ്യും.
എന്നാല്‍ പ്രകൃതി ദത്തമായ ചില വഴികളിലൂടെ നമുക്ക് മുടിയുടെ നരയെ ഇല്ലാതാക്കാം. മുടിക്ക് കറുപ്പ് നിറം നല്കാന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
അരലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടിയും അരടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. അല്പസമയം കഴിഞ്ഞ് ഇതുകൊണ്ട് മുടി കഴുകിയാല്‍ മുടിയിലെ നരച്ച മുടിയിഴകള്‍ കറുപ്പാക്കാന്‍ കഴിയും. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യുക.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
നെല്ലിക്കാജ്യൂസില്‍ നെയ്യ് ചേര്‍ത്തിളക്കി ഇരട്ടി മധുരവും ചേര്‍ത്ത് ചെറിയ തീയില്‍ ഇളക്കി വെള്ളം മുഴുവന്‍ വറ്റിച്ചെടുത്ത് കുഴമ്പു പരുവത്തില്‍ ആക്കുക. ഇത് തലയില്‍ തേച്ചാല്‍ മുടിയ്ക്ക് കറുപ്പ് നിറം ലഭിയ്ക്കും.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
പച്ചമാങ്ങയുടെ തൊലിയും മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. പച്ചമാങ്ങ തൊലി കളഞ്ഞതും മാവിലയും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി എണ്ണ ചേര്‍ത്തിളക്കുക. ഇത് അല്പനേരം സൂര്യപ്രകാശത്തില്‍ വെച്ച് മുടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുന്നതും അകാലനര മാറാന്‍ സഹായിക്കും.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
ഓറഞ്ച് നീരും നെല്ലിക്കാപ്പൊടിയും നല്ലതു പോലെ മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. ഇതില്‍ അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്ത് തേച്ചാല്‍ കറുപ്പ് നിറം വര്‍ദ്ധിക്കും.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
സവാള നീരും നാരങ്ങ നീരും ബദാം ഓയിലില്‍ മിക്സ് ചെയ്ത് തേയ്ക്കുന്നതും മുടിയുടെ നര മാറാന്‍ സഹായിക്കുന്നു.

മുടി കറുപ്പിക്കാന്‍ നാരങ്ങയും നെല്ലിക്കയും
വെളിച്ചെണ്ണയും കറിവേപ്പിലയും നല്ലതു പോലെ കാച്ചി ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് തേച്ച് പിടിപ്പിച്ചാല്‍ അകാല നരയും എല്ലാം പോകും.



Click it and Unblock the Notifications
