Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹെയര് കളര് കളയണോ, ഇതാ എളുപ്പവഴി
ഒരാവേശത്തിന് മുടി കളര് ചെയ്തവര്ക്ക് പിന്നീടത് കളയാന് പഠിച്ച പണി പതിനെട്ടും നോക്കേണ്ടി വരുന്നുണ്ടോ? പലപ്പോഴും മുടിയില് ചായം തേച്ച് പിന്നീട് ജീവിത കാലം മുഴുവന് അതുമായി നടക്കേണ്ടി വരുന്ന പുതു തലമുറയും നമുക്കന്യമല്ല.
എന്നാല് ഇനി ഇത്തരം കാര്യങ്ങളില് വിഷമിക്കേണ്ട ആവശ്യമില്ല. വീട്ടില് ഇരുന്നു കൊണ്ടു തന്നെ ഹെയര് കളര് കളയാം. ആവശ്യമില്ലാത്ത കളര് കളയണമെന്നുണ്ടെങ്കില് പലപ്പോഴും അത്രയധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല. തിളങ്ങുന്ന തലമുടിക്ക് വീട്ടുവൈദ്യങ്ങള്
മുടിയുടെ സ്വാഭാവികത നിലനിര്ത്തിക്കൊണ്ടു തന്നെ ഇത്തരത്തില് കളര് കളയാം എന്നതാണ് പ്രത്യേകത.

ബ്ലീച്ചിംങ്
ബ്ലീച്ചിംഗ് ആണ് ഇത്തരത്തില് ഹെയര് കളര് ഇല്ലാതാക്കാനുള്ള വഴി. പലപ്പോഴും ഇത് മുടിയ്ക്ക് പ്രശ്നമുണ്ടാക്കുമെന്ന തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. എന്നാല് വിദഗ്ധോപദേശത്തിനു ശേഷം ബ്ലീച്ച് ചെയ്താല് ഹെയര് കളര് നിഷ്പ്രയാസം കളയാം.

താരന് കളയാനുള്ള ഷാമ്പൂ
താരന് കളയാനുള്ള ഷാമ്പൂ ആണ് മറ്റൊരു ഉപാധി. ഹെയര് കളര് നീക്കം ചെയ്യാന് യാതൊരു സൈഡ് എഫക്ടസും ഇല്ലാത്ത വിദ്യയാണിത് എന്നതും പ്രത്യേകതയാണ്.

വിറ്റാമിന് സി ട്രീറ്റ്മെന്റ്
പെര്മനന്റ് ഹെയര് കളറിനുള്ള ഉപാധിയാണ് ഇത്. വിറ്റാമിന് സി ടാബ്ലെറ്റും ഷാമ്പൂവും മിക്സ് ചെയ്ത് മുടിയില് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഉപ്പിന്റെ ഉപയോഗം
കറികളില് മാത്രമല്ല ഉപ്പ് ഉപയോഗിക്കുന്നത്. ഹെയര് കളര് ഇല്ലാതാക്കാനും ഉപ്പിന് കഴിയും. കുളിക്കുന്ന വെള്ളത്തില് അല്പം ഉപ്പ് മിക്സ് ചെയ്ത് അതുപയോഗിച്ച് തല കഴുകുക. ഇത് ഹെയര്കളര് നിശേഷം ഇല്ലാതാക്കും.

കളര് റിമൂവേഴ്സ്
മാര്ക്കറ്റില് ഇന്ന് സുലഭമായി ലഭിയ്ക്കുന്നതാണ് കളര് റിമൂവേഴ്സ്. എന്നാല് ഇത്തരത്തില് കളര് റിമൂവേഴ്സ് ഉപയോഗിക്കുമ്പോള് അല്പം ശ്രദ്ധിച്ച് ഉപയോഗിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ബ്രാന്ഡഡ് ആയ കളര് റിമൂവേഴ്സ് മാത്രം ഉപയോഗിക്കുക.



Click it and Unblock the Notifications
