Latest Updates
-
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
തലമുടി നരയ്ക്കുന്നുവോ, ടെന്‍ഷന്‍ വേണ്ട
ചെറുപ്പത്തിലേ തലമുടി നരയ്ക്കുന്നത് പലപ്പോഴും പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. കറുത്ത മുടിയ്ക്കിടയില് എവിടെയെങ്കിലും വെളുത്ത മുടിയുടെ അറ്റം കാണുമ്പോള്‍ തന്നെ ടെന്‍ഷന്‍ ഉണ്ടാവും നമ്മളില്‍ പലര്‍ക്കും.
മുടി വെളുത്തു തുടങ്ങിയാല്‍ തന്നെ പലരുടേയും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അകാലനരയെന്ന വില്ലന്‍ പലപ്പോഴും നമ്മുടെ അശ്രദ്ധ തന്നെയാണ് കാരണമാകുന്നതും. ജീവിതശൈലിയും വിവിധ ഹെയര്‍ ട്രീറ്റ്മെന്റുകളും സ്ട്രെസ്സും എല്ലാം അകാലനരയ്ക്കു കാരണമാകുന്നുണ്ട്.
എന്നാല്‍ അകാല നരയെ ചെറുത്ത് മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ ചില വിദ്യകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വറുത്തതും പൊരിച്ചതും ഒഴിവാക്കുക
മസാലകള്‍ അധികം ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് പലപ്പോഴും അകാല നരയിലേക്ക് നമ്മളെ നയിക്കുന്നു എന്നതാണ് ശ്രദ്ധേയം

ക്യാരറ്റ്, ചീര ധാരാളം
ക്യാരറ്റ്, ചീര എന്നിവ ധാരാളം കഴിയ്ക്കുക. ഇത് നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

മുട്ടയും ചിക്കനും
മുട്ടയും ചിക്കനും ധാരാളം കഴിയ്ക്കുന്നതും നല്ലതാണ്. മുട്ടയിലും ചിക്കനിലും അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ അകാല നരയെ ചെറുക്കുന്നു.

മദ്യപാനം കുറയ്ക്കുക
മദ്യപാന ശീലമുള്ളവരുടെ തല നരയ്ക്കുന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര്‍ അത് കുറച്ചാല്‍ തലമുടി നരയ്ക്കുന്ന പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാം.

ഉറക്കവും നരയും
ഉറക്കം നഷ്ടപ്പെടുത്തുന്നതും അകാല നരയിലേക്ക് വഴിവെയ്ക്കും. ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തത് അകാലനരയ്ക്കും മുടി കൊഴിച്ചിലിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

നെല്ലിക്ക നരയെ ചെറുക്കും
നെല്ലിക്ക കഴിയ്ക്കുന്നത് നരയെ ചെറുക്കുന്നു. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും മുടിവളര്‍ച്ചയേയും ത്വരിതഗതിയിലാക്കുന്നു.

ഓറഞ്ച് നാരങ്ങ സ്ഥിരമാക്കുക
ഓറഞ്ച്, നാരങ്ങ തുടങ്ങിയ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ശീലമാക്കുക. ഇത് അകാല നരയെ ചെറുക്കുന്നു.

വെളിച്ചെണ്ണ ഉപയോഗിക്കുക
മുടിയില്‍ സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിക്കുക. ഇത് അകാലനരയെ ചെറുക്കുമെന്ന് മാത്രമല്ല മുടിവളര്‍ച്ചയ്ക്കും കാരണമാകും.



Click it and Unblock the Notifications
