Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
മുടിയോട് ചെയ്യരുതാത്ത ദ്രോഹങ്ങള്‍
മുടി വളരുന്നില്ല, കൊഴിയുന്നു, പൊട്ടിപ്പോകുന്നു തുടങ്ങി നിരവധി പരാതികള്‍ നമ്മള് എന്നുും കേള്‍ക്കാറുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പരാതികള്‍ എങ്ങനെയുണ്ടാവുന്നു എന്നതിനെപ്പറ്റി നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മള് തന്ന അറിഞ്ഞോ അറിയാതെയോ മുടിയോട് ചെയ്യുന്ന ദ്രോഹമാണ് മുടിയുടെ ആരോഗ്യം നശിക്കുന്നതിനു കാരണം.
എന്തൊക്കെ ദ്രോഹങ്ങളാണ് നമ്മള് മുടിയോട് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ. എന്നും നമ്മള് മനസ്സറിയാതെ ഇത്തരം ദ്രോഹങ്ങള്‍ ചെയ്യാറുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ദു:ഖിക്കണ്ട

ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുന്നത്
ഇന്നത്തെ തലമുറയുടെ എല്ലാം പ്രശ്നം ഇതാണ്. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് മുടി ഉണക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നനഞ്ഞ മുടി കെട്ടിവെയ്ക്കുക
നനഞ്ഞ മുടി കെട്ടിവെയ്ക്കുന്നതും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും. ഇത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുകയും മുടി പൊട്ടിപ്പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഫാഷന്സങ്കല്പം മാറുമ്പോള്‍
മുടിയില്‍ എന്ത് കോമാളിത്തരങ്ങളും ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം മുടിയ്ക്ക് എത്രത്തോളം ദോഷകരമാണെന്നത് പലരും തിരിച്ചറിയുന്നില്ല. മുടിയോട് ഫാഷന്‍ അനുസരിച്ച് നാം കാണിച്ചു കൂട്ടുന്ന ഇത്തരം ദ്രോഹങ്ങാണ് പ്ര്ശ്നമുണ്ടാക്കുന്നത്,

നനഞ്ഞ മുടി ചീകുന്നത്
നനഞ്ഞ മുടി ചീകുന്നതും ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. നനഞ്ഞ മുടി ചീകുമ്പോള്‍ ഇത് മുടിയുടെ വേരുകളുടെ ബലത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. മാത്രമല്ല മുടി പൊട്ടിപ്പോകാനും കാരണമാകും.

വിയര്‍പ്പും പ്രശ്നം
വിയര്‍പ്പ് അധികമുള്ള മുടി കെട്ടിവെയ്ക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതും മുടിയുടെ അറ്റം പിളരാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനമേറിയതാണ്.

ഉപയോഗിച്ചത് വീണ്ടും
ഒരാള്‍ ഉപയോഗിച്ച ചീര്‍പ്പ് തന്നെ വീണ്ടും ഉപയോഗിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് മാറ്റം വരുത്തും. ഇത് താരനും മുടി കൊഴിച്ചിലും വര്‍ദ്ധിക്കാന്‍ കാരണമാകും.



Click it and Unblock the Notifications
