Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹെയര്‍ഫിക്സിങ് പുരുഷന്മാര്ക്ക് പണി തരും
ഇന്നത്തെ കാലത്തെ ചെറുപ്പക്കാരുടെ ഉറക്കം കളയാന്‍ മുടികൊഴിച്ചില്‍ എന്ന ഭീകരനു കഴിയും. അതിപ്പോള്‍ ആണോ പെണ്ണോ ഏതുമാകട്ടെ അവര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്നമാണ് ഇന്ന് മുടികൊഴിച്ചില്‍. ആത്മവിശ്വാസവും സൗന്ദര്യവും എല്ലാം മുടി കൊഴിയുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നു. കഷണ്ടിയുടെ കാരണം അറിയണോ?
എന്നാല്‍ ഇതിനു ചികിത്സ തേടിപ്പോകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും മുടി കൊഴിിച്ചിലിനുള്ള ആധുനിക ചികിത്സകള്‍ നമുക്ക് തരുന്നത് എട്ടിന്റെ പണിയാണ് എന്ന കാര്യം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരം ചികിത്സകള്‍ നല്‍കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്.
എന്തൊക്കെയാണ് ഇത്തരം ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നു നോക്കാം. പലപ്പോഴും മുടി വളരാന്‍ വേണ്ടി അല്ലെങ്കില്‍ മുടി കൊഴിച്ചില്‍ നില്ക്കുന്നതിനു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുക. മുടി കൊഴിഞ്ഞാല്‍ പല്ലും പോകും

മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നു
മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിന് പലപ്പോഴും ഇത്തരത്തിലുള്ള ചികിത്സകള്‍ കാരണമാകുന്നു. പലപ്പോഴും കഷണ്ടി പ്രതിരോധിയ്ക്കുന്നതിനായാണ് ഇത്തരം ചികിത്സകള്‍ ചെയ്യുന്നതെങ്കിലും ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

രോമവളര്‍ച്ച മുഖത്തും
പലപ്പോഴും തലയില്‍ മുടി വളരാന്‍ വേണ്ടി ചികിത്സയെടുക്കുന്നവര്‍ അവരുടെ മുഖം കൂടി സംരക്ഷിയ്ക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ മുഖത്തായിരിക്കും രോമവളര്‍ച്ച കൂടുതല്‍.

ലൈംഗികതയെ പ്രതികൂലമായി ബാധിയ്ക്കുന്നു
ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനമാണ് ഇത്. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കുമുള്ള മരുന്നുകള്‍ ലൈംഗിക ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മുഖക്കുരുവെന്ന പ്രശ്നം
ആണായാലും പെണ്ണായാലും മുഖക്കുരുവിന് കുറവുണ്ടാവില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ഹെയര്‍ഫിക്സിങ് ട്രീറ്റ്മെന്റ് എടുക്കുന്നവര്‍ മുഖത്തേ കൂടി സംരക്ഷിക്കാന്‍ ട്രീറ്റ്മെന്റ് എടുക്കുന്നത് നന്നായിരിക്കും.

തലയോട്ടിയിലെ ഇന്ഫക്ഷന്
പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുള്ളതാണ് ഇത്തരത്തിലുള്ള ഇന്ഫെക്ഷന്. അതുകൊണ്ടു ഹെയര്‍ഫിക്സിങ് ചെയ്യുന്നതിനു മുന്‍പ് അല്പം ആലോചിക്കുന്നത് നന്നായിരിക്കും.

മുടി പൊട്ടിപ്പോവാനുള്ള സാധ്യത കൂടുതല്‍
ഹെയര്‍ഫിക്സിങ് ചെയ്തതിനു ശേഷം മുടി പൊട്ടിപ്പോവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും നമ്മുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കും.

തലവേദന നിരന്തരം
നിരന്തരമുള്ള തലവേദന പലപ്പോഴും ഇത്തരത്തില്‍ ഹെയര്ഫിക്സിങിന്റെ പരിണിതഫലമാണ്. ചിലപ്പോള്‍ ഇത് വിട്ടുമാറാത്ത തലവേദനയായി മാറാനും കാരണമാകും.



Click it and Unblock the Notifications
