Latest Updates
-
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം! -
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ
താരനെന്ന വില്ലനെ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍
താരന് ഉണ്ടാക്കുന്ന പ്രശ്നം പലപ്പോഴും നമ്മളെ സമൂഹത്തിനു മുന്നില്‍ പോലും നാണം കെടുത്തും. തല ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും നമ്മളെ പലപ്പോഴും പ്രതിസന്ധിയിലാക്കും. താരന് മുടിയുടെ വളര്‍ച്ചയേയും പ്രശ്നത്തിലാക്കുന്നു. മുടി പൊട്ടുന്നുവോ, പരിഹാരമുണ്ട്
എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികള്‍ താരനെ പ്രതിരോധിയ്ക്കാന്‍ സഹായിക്കും. താരനെ മാത്രമല്ല മുടിയുടെ സൗന്ദര്യത്തെ തന്നെ ഇത് വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ ഒരു ദിവസം മുടി സംരക്ഷണത്തിന് സമയം കണ്ടെത്തിയാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ താരനെ പ്രതിരോധിയ്ക്കാം.

മുട്ടകൊണ്ട് താരനെ കൊല്ലാം
മുട്ട സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മുന്‍പിലാണ്. മുട്ട നന്നായി പതപ്പിച്ച് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിയ്ക്കുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയുക.

വിനാഗിരി കൊണ്ട് താരനെ തുരത്താം
ആറ് ടേബിള്‍ സ്പൂണ്‍ വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും മിക്സ് ചെയ്ത് തലയില്‍ ഒരു രാത്രി മുഴുവന്‍ പുരട്ടി വെയ്ക്കുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

ഉലുവ പേസ്റ്റ്
ഉലുവ പേസ്റ്റാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. താരന് പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

തൈരും താരനും
താരനെ തുരത്താന്‍ ഏറ്റവും ബെസ്റ്റ് വഴിയാണ് തൈര്. തലയോട്ടിയില്‍ തൈര് തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ഇത് താരന് പോകാനും മുടിയ്ക്ക തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഒലീവ് ഓയിലും ഇഞ്ചിയും
ഒലീവ് ഓയിലും ഇഞ്ചി നീരും മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇതും താരനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്‍പിലാണ്.

നാരങ്ങാനീരിലുണ്ട് താരനെതിരെയുള്ള പ്രയോഗം
നാരങ്ങാ നീരും സാന്ഡല് വുഡ് ഓയിലും മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ഇതും താരനെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.

ആല്‍മണ്ട് ഓയിലും റോസ് വാട്ടറും
ആല്‍മണ്ട് ഓയിലും റോസ് വാട്ടറും താരനെതിരെ പട പൊരുതാന്‍ മിടുക്കരാണ്. സള്‍ഫര്‍ പൗഡറും ആല്‍മണ്ട് ഓയിലും റോസ് വാട്ടറും മിക്സ് ചെയ്ത് മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ഇതും താരനെ പ്രതിരോധിയ്ക്കുന്നു.

കറ്റാര്‍വാഴ നല്ലത്
മുടി വളര്‍ച്ചയ്ക്കും സൗന്ദര്യ സംരക്ഷണത്തിനും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് തലയോട്ടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഇത് തലയോട്ടിയില്‍ തേച്ച പിടിപ്പിച്ച ശേഷം അടുത്ത ദിവസം രാവിലെ കഴുകിക്കളയുക.



Click it and Unblock the Notifications