Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കഷണ്ടിയോട് പൊരുതാന്‍ ഉള്ളി നീര് തന്നെ ധാരാളം
കഷണ്ടിയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെ തുരത്താം എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മളില്‍ പലരും. ഇങ്ങനെ ആലോചിച്ച് തന്നെ പലപ്പോഴും കഷണ്ടിയുടെ ആഴവും പരപ്പും കൂടും. കഷണ്ടി ഇത്ര ഗുരുതരമോ?
എന്നാല്‍ ഇനി വെറും ഉള്ളി നീര് കൊണ്ട് തന്നെ നമുക്ക് കഷണ്ടി ചെറുക്കാം. കഷണ്ടി മാത്രമല്ല മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും എല്ലാം വീണ്ടെടുക്കാന്‍ ഏറ്റവും നല്ലത് ഉള്ളി നീര് തന്നെയാണ്. എന്നാല്‍ ഉള്ളി നീരിനോടൊപ്പം ചില കൂട്ടുകളെല്ലാം ചേരണം. അതെന്തൊക്കെയെന്ന് നോക്കാം.

ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസ് എങ്ങനെ ഉണ്ടാക്കും എന്നറിയാമോ? ചെറുതായി അരിഞ്ഞ ഉള്ളി അല്പം വെള്ളം ചേര്‍ത്ത് ചൂടാക്കുക. ശേഷം ഇതിന്റെ വെള്ളം എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്തതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം.

ഉപയോഗിക്കേണ്ട മറ്റൊരു രീതി
തല കഴുകിയതിനു ശേഷം ഉള്ളി നീര് ഉപയോഗിച്ച് ഒന്നു കൂടി തല കഴുകാം. നല്ലതുപോലെ തലയോട്ടിയിലും മറ്റും തേച്ചു പിടിപ്പിച്ച് ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക. ശേഷം താളി ഉപയോഗിച്ച് തല കഴുകുക.

ഉള്ളി നീരും വെളിച്ചെണ്ണയും
വെളിച്ചെണ്ണ മുടി വളര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വെളിച്ചെണ്ണയില്‍ അല്പം ഉള്ളി നീരു കൂടി ചേര്‍ത്തു നോക്കൂ ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കഷണ്ടിയായ സ്ഥലങ്ങളില്‍ വീണ്ടും മുടി കിളിര്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

മദ്യത്തോടൊപ്പം ഉള്ളി നീര്
മദ്യത്തോടൊപ്പം ഉള്ളി നീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കഷണ്ടി പ്രതിരോധിയ്ക്കുന്നു. 60 മില്ലി റമ്മില്‍ അല്പം ഉള്ളി നീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയ്ക്കും കഷണ്ടി മറയാനും സഹായിക്കുന്നു.

തേനും ഉള്ളി നീരും
തേനും ഉള്ളി നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു. ഇത് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിനും ഉറപ്പ് നല്‍കുന്നതിനും സഹായിക്കുന്നു.

ഒലീവ് ഓയിലും ഉള്ളി നീരും
ഒലീവ് ഓയില്‍ മുടിയില്‍ 15 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം ഉള്ളി നീര് ഉപയോഗിച്ച് തല കഴുകുക. ശേഷം തലയോട്ടിയെ ഉണങ്ങാന്‍ അനുവദിയ്ക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് തല കഴുകാം.

ബിയറിനൊപ്പം
ബിയര്‍ ഉപയോഗിച്ച് തല കഴുകാം. അതിനു ശേഷം 8 മണിക്കൂര്‍ കഴിഞ്ഞ് ഉള്ളി നീരു കൊണ്ട് മസ്സാജ് ചെയ്യാം. ഇത് തിരിച്ചും ചെയ്യാം. കഷണ്ടി പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴിയാണ് ഇത്.



Click it and Unblock the Notifications
