Latest Updates
-
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം
മുടിത്തുമ്പു പിളരാതിരിയ്ക്കാന്‍....
മുടിത്തുമ്പ് പിളരുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. മുടിയുടെ സൗന്ദര്യവും ആരോഗ്യവും കളയുന്ന ഒരു പ്രശ്നമാണ് മുടിത്തുമ്പ് പിളരുന്നത്.
ഇതൊഴിവാക്കാന്‍ മുടിയുടെ അറ്റം ഇടയ്ക്കു വെട്ടുന്നത് ഗുണം ചെയ്യും. നനഞ്ഞ മുടി ചീകുക, മുടിയില്‍ എണ്ണ പുരട്ടാതിരിയ്ക്കുക തുടങ്ങിയവയാണ് മുടിത്തുമ്പു പിളരാന്‍ ഇട വരുത്തുന്നത്.
ഈ പ്രശ്നമൊഴിവാക്കാന്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മുടിയുടെ വേരു മുതല്‍ അറ്റം വരെ പുരട്ടുന്നത് മുടിത്തുമ്പു പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

മയോണൈസ്
മുടി നനച്ച് ടവല്‍ കൊണ്ടു കെട്ടി വെള്ളം കളയുക. പിന്നീട് മയോണൈസ് മുടിത്തുമ്പില്‍ പുരട്ടുക. അല്പം കഴിഞ്ഞു കഴുകിക്കളയാം.

പഴുത്ത പഴം, തൈര്
നല്ലപോലെ പഴുത്ത പഴം, തൈര് എന്നിവ കലര്‍ത്തി പായ്ക്കു തയ്യാറാക്കുക. ഇത് മുടിയില്‍ പുരട്ടാം. പിന്നീട് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

പഴുത്ത പപ്പായ, തൈര്
പഴുത്ത പപ്പായ, തൈര് എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പാല് ക്രീം, പാല്
പാല് ക്രീം, പാല് എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണം ചെയ്യും.

തേന്‍, തൈര്
തേന്‍, തൈര് എന്നിവ കലര്‍ത്തി മുടിത്തുമ്പില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിയുടെ അറ്റം പിളരുന്നതു തടയും.

ഉലുവ
ഉലുവ കുതിര്‍ത്തിയരച്ചതും തൈരും കലര്‍ത്തി മുടിയില്‍ പുരുട്ടുന്നതും മുടിത്തുമ്പു പിളരുന്നതൊഴിവക്കാന് സഹായിക്കും.



Click it and Unblock the Notifications
