Latest Updates
-
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
തൈറോയ്ഡ് മുടി കൊഴിയ്ക്കുന്നുവോ?
തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. ഹോര്‍മോണ്‍ തകരാറുകള്‍ തന്നെ ഇതിന്റെ അടിസ്ഥാന കാരണം.
തൈറോയ്ഡ് രണ്ടുതരമുണ്ട്. ഹൈപ്പോയും ഹൈപ്പറും. ഇവ പലതരം പ്രശ്നങ്ങളുമുണ്ടാക്കും. ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം.
തൈറോയ്ഡ്, പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡുണ്ടാക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ഇതിനു ചില സ്വാഭാവിക പരിഹാരങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി ദിവസവും കഴിയ്ക്കുക. വെറും വയറ്റില്‍ ചെറുനാരങ്ങാവെള്ളം, നെല്ലിക്കാ ജ്യൂസ് എന്നിവ കഴിയ്ക്കാം. പേരയ്ക്കയും പേരയ്ക്കാ ജ്യൂസും നല്ലൊരു പരിഹാരമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ഉണ്ട്.

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇതിന്റെ പില്‍സ് ലഭ്യമാണ്. എന്നാല്‍ സ്വാഭാവിക വഴിയാണ് കൂടുതല്‍ നല്ലത്.

പ്രോട്ടീന്‍
പ്രോട്ടീന്‍ ധാരാളം കഴിയ്ക്കുക. മുട്ട, നട്സ്, കോട്ടേജ് ചീസ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം.

ഓട്സ്
ഓട്സ് കഴിയ്ക്കുന്നതും ഗുണകരമാണ്. ഇതിലെ വൈറ്റമിന്‍ ബി ഗുണം ചെയ്യും.

മധുരം
മധുരം കഴിവതും ഉപേക്ഷിയ്ക്കുക. അല്ലെങ്കില്‍ കുറയ്ക്കുക. ഇത് തൈറോയ്ഡ് മൂലമുള്ള മുടി കൊഴിച്ചിലുനുള്ള നല്ലൊരു പരിഹാരമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നട്സ്, മീന്‍ തുടങ്ങിയവയെല്ലാം ഗുണം ചെയ്യും.

യോഗ, വ്യായാമം
യോഗ, വ്യായാമം തുടങ്ങിയവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കും. ഇവ പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
