Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പേന്‍ശല്യത്തിന് അവസാനം
പേന്‍ ശല്യം കാരണം പൊറുതി മുട്ടുന്നവര്‍ നിരവധിയാണ്. ഇത് കാരണം കൂട്ടുകാരുടെ മുന്നില്‍ പോലും ചിലപ്പോള്‍ നാണം കെടേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഇനി നിങ്ങള്‍ക്ക് പേന്‍ ശല്യം ഒരു ശല്യമാകില്ല. മുടി കൊഴിച്ചിലിനെ വെറുതേ വിട്ടാല്‍ ഗുരുതരം
കാരണം പേനിനെ തുരത്താനും പ്രകൃതി ദത്തമായ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുടിയ്ക്ക് യാതൊരു തരത്തിലും പ്രശ്നമുണ്ടാക്കില്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകതയും. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പേനിനെ തുരത്താം എന്നു നോക്കാം.

വെളുത്തുള്ളി
വെളുത്തുള്ളി പേനിനെ ഇല്ലാതാക്കാനുള്ള നല്ലൊരു മരുന്നാണ്. എട്ട് വെളുത്തുള്ളി അല്ലികള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ചാലിക്കുത. ഇത് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ മതി.

ഒലീവ് ഓയില്‍
ഭക്ഷണം പാകം ചെയ്യാനും മുഖം മിനുക്കാനും മാത്രമല്ല ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത്. പേനിനെ തുരത്താനും ഏറ്റവും നല്ല മരുന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ തലയില്‍ പുരട്ടി കിടക്കുക. രാത്രി തലമുഴുവന്‍ കവര്‍ ചെയ്ത് വേണം ഉറങ്ങാന്‍ കിടക്കേണ്ടത്. രാവിലെ എഴുന്നേറ്റ് തല കഴുകുക.

ഉപ്പ്
ഉപ്പും ഇത്തരത്തില്‍ പേനിന്റെ അന്തകനാണ്. ഒരു ടീസ്പൂണ്‍ ഉപ്പും അല്പം വിനാഗിരിയും മിക്സ് ചെയ്യുക. ഇത് തലയില്‍ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകിക്കളയുക.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല പേനിനെ തുരത്താനും വെളിച്ചെണ്ണ മുന്നില്‍ തന്നെയാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് തല കഴുകിയതിനു ശേഷം ഉണങ്ങിക്കഴിഞ്ഞാല്‍ തല മുഴുവന്‍ എണ്ണ പുരട്ടി കവര്‍ ചെയ്ത് കിടക്കുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

മയോണൈസ്
മയോണൈസ് ഉപയോഗിച്ചും പേനിനെ ഓടിയ്ക്കാവുന്നതാണ്. മയോണൈസ് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. തല രാത്രി മുഴുവന്‍ ഒരു തുണി കൊണ്ട് പൊതിഞ്ഞു വെയ്ക്കുക. രാവിലെ ചീപ്പുപയോഗിച്ച് ചീകുക.



Click it and Unblock the Notifications
