Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
താരന് ഗുരുതരം, എന്നാല്‍ ഇല മതി പ്രതിരോധിയ്ക്കാന്‍
താരന് എന്നും എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ താരനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നവരും ഒട്ടും കുറവല്ല. മാത്രമല്ല പല വഴികളും നമ്മെ കൊണ്ടു ചെന്നെത്തിക്കുക പലപ്പോഴും മുടി കൊഴിച്ചിലിലും മറ്റു പ്രശ്നങ്ങളിലുമാണ്.
എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ നമുക്ക് താരനെ പ്രതിരോധിയ്ക്കാം. അതിനായി അല്പം ഇലകള്‍ മാത്രമാണ് ആവശ്യമായി ഉള്ളത്. ഏതൊക്കെ ഇലകളാണ് താരനെ പ്രതിരോധിയ്ക്കുന്നതെന്നു നോക്കാം.

തുളസിയില
തുളസിയില അരച്ച് തലയില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ താരനെ മാത്രമല്ല പേന്‍ശല്യത്തേയും ഇല്ലാതാക്കാം എന്നതാണ് സത്യം

മൈലാഞ്ചിയില
അകാലനരയെന്ന വില്ലനെ പ്രതിരോധിയ്ക്കാനാണ് മൈലാഞ്ചിയില ഉപയോഗിക്കുന്നത്. എന്നാല്‍ അകാല നര്ക്കൊപ്പം തന്നെ താരനേയും പ്രതിരോധിയ്ക്കാന്‍ മൈലാഞ്ചിയില്ക്ക് കഴിയുന്നു.

കീഴാര്‍നെല്ലി
കീഴാര്‍ നെല്ലിയും നല്ലൊരു മുടി സംരക്ഷണ വസ്തുവാണ്. കീഴാര്‍നെല്ലി ചെടിയുടെ ഇലയും തണ്ടും നല്ലതുപോലെ അരച്ച് മുടിയില്‍ തേയ്ക്കുന്നത് താരെന പ്രതിരോധിയ്ക്കുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ നീരു കൊണ്ടും താരനെ പ്രതിരോധിയ്ക്കാം. കറ്റാര്‍ വാഴ നീര് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിയ്ക്കൂറിനു ശേഷം കഴുകിക്കളയുക.

കറിവേപ്പില
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നവരില്‍ മു്നനിലാണ് കറിവേപ്പില. കറിവേപ്പില അരച്ചു തലയില്‍ പുരട്ടിയാലും താരന് പോകും. എന്നാല്‍ കറിവേപ്പിലയിട്ട് വെള്ളം കൊണ്ട് തല കഴുകുന്നതും താരനെ പ്രതിരോധിയ്ക്കുന്നു.

പുതിനയില
പുതിനയിലയും ഇത്തരത്തില്‍ താരനെ പ്രതിരോധിയ്ക്കുന്നു. പുതിനയില പാചകത്തിനു മാത്രമല്ല അരച്ച് തലയില്‍ പുരട്ടിയാല്‍ താരനെ പ്രചിരോധിയ്ക്കാനും ബെസ്റ്റാണ്.

കയ്യോന്നി
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സ്ഥിരമായി കണ്ടു വരുന്ന ഒന്നാണ് കയ്യോന്നി. കയ്യോന്നിയുടെ ഇല അരച്ചെടുത്ത് തലയില്‍ തേച്ചാല്‍ താരന് പോവും. മാത്രമല്ല കയ്യോന്നി കൊണ്ട് എണ്ണ കാച്ചി തേച്ചാലും താരനെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കും.



Click it and Unblock the Notifications
