For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കിടിലന്‍ ഒറ്റമൂലി

|

ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചിലും കഷണ്ടിയും കാരണം പലപ്പോഴും മാനസികമായി വരെ തകര്‍ന്നു പോകുന്നവരെ നമുക്കറിയാം. ഇതിനായി ബ്യൂട്ടി പാര്‍ലറുകളിലും മറ്റും പോയി സകമയം കളയുന്നര്‍ക്കാണ് ഈ ഒറ്റമൂലി.

മുടി കൊഴിച്ചിലും കഷണ്ടിയും ഇനി ഒരു പ്രശ്‌നമല്ലെന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലിയുണ്ട്. നമ്മുടെ വീട്ടില്‍ സ്ഥിരമായി ഉള്ളതാണ് കറിവേപ്പില. മുടി വളര്‍ച്ചയ്ക്കും താരനെ പ്രതിരോധിയ്ക്കുന്നതിനും കറിവേപ്പില ഉത്തമമാണ്. മുടി വളര്‍ത്തും പച്ചക്കറികള്‍

കറിവേപ്പില എങ്ങനെ കഷണ്ടിയേയും മുടി കൊഴിച്ചിലിനേയും താരനേയും പ്രതിരോധിയ്ക്കുന്നു എന്നു നോക്കാം.

പാലും കറിവേപ്പിലയും

പാലും കറിവേപ്പിലയും

പാലും കറിവേപ്പിലയും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നതും മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നു.

 ഹെയര്‍ മാസ്‌ക്

ഹെയര്‍ മാസ്‌ക്

കറിവേപ്പില പൊടിച്ച് തൈരുമായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ കഷണ്ടിയ്ക്ക് പ്രതിവിധിയാവും.

ഹെയര്‍ ടോണിക്

ഹെയര്‍ ടോണിക്

വെളിച്ചെണ്ണ ചൂടാക്കി അതില്‍ കറിവേപ്പില ഇട്ട് തിളപ്പിക്കുക. ഈ ഓയില്‍ തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇതും മുടികൊഴിച്ചില്‍ തടയുകയും താരനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുകയും ചെയ്യും.

 അകാല നര

അകാല നര

അകാല നരയെ പ്രതിരോധിയ്ക്കാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കാം.

കറിവേപ്പില ചായ

കറിവേപ്പില ചായ

കറിവേപ്പില കൊണ്ട് ചായയും ഉണ്ടാക്കാം. വെള്ളത്തില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച് മധുരവും നാരങ്ങനീരും ചേര്‍ത്ത് കഴിക്കാം. ഇതും മുചി കൊഴിച്ചിലിനേയും താരനേയും തടയും. സ്ഥിരമായി ഇത് കഴിച്ചാല്‍ പ്രകടമായ മാറ്റം കാണാം.

English summary

How To Use Curry Leaves For Hair Growth

The ideal nurture followed with a good treatment never leave your hair dull and hair fall prone.
Story first published: Saturday, January 30, 2016, 13:20 [IST]
X
Desktop Bottom Promotion