Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കഷണ്ടി പോവാനും, വരാതിരിക്കാനും
കഷണ്ടിയാണ് ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. അതുകൊണ്ടു തന്നെ കഷണ്ടിയില്ലാതാക്കാന് എത്ര കഷ്ടപ്പെടാനും നമ്മളില്‍ പലരും തയ്യാറാണ്. പെണ്‍കുട്ടികളാണെങ്കില്‍ നീളം കൂടിയ മുടിയായിരിക്കും ആഗ്രഹിക്കുക. എന്നാല്‍ പുരുഷന്മാരാകട്ടെ ഉള്ള മുടി കൊഴിഞ്ഞ് കഷണ്ടിയാകാതിരിക്കാന് കഷ്ടപ്പെടുന്നവരുമായിരിക്കും. മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടി ഇല്ലാതാക്കാന്‍ ചില പ്രകൃതി ദത്തമായ വഴികളുണ്ട്. കഷണ്ടിയുടെ കാരണം അറിയണോ?

എന്നാല്‍ ഇവ പരീക്ഷിച്ച് മടുത്തതാണെന്ന സ്ഥിരം പല്ലവി നമുക്ക് ഒഴിവാക്കാം. കാരണം ഓരോ വഴികളും അല്പസമയം പരീക്ഷിച്ച് പിന്നീട് അതുപേക്ഷിക്കുന്ന ശീലം നമ്മളില്‍ സ്ഥിരമാണ്. എന്നാല്‍ ഇനി അത്തരത്തിലുള്ള പരീക്ഷണമല്ല വേണ്ടതും. അതുകൊണ്ടു തന്നെ പ്രകൃതിദത്തമായ ഈ വഴികള്‍ നമ്മളാഗ്രഹിക്കുന്ന ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് കഷണ്ടിയെ ചെറുക്കാനുള്ള പ്രകൃതിദത്തമായ വഴികള്‍ എന്നു നോക്കാം.
ഉള്ളി
ഉള്ളി നീര് മുടിവളര്‍ച്ചയ്ക്ക് വളരെയധികം സഹായകമായ ഒന്നാണ്. തലയോ്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുകയും രക്തയോട്ടം ത്വരിതഗതിയിലാക്കി മുടി വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും മുട്ടയുടെ വെള്ളയും തേനും സമം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുകയ ഇത് കഷണ്ടി തടയുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
മുട്ട
പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് മുട്ട. മുട്ട തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
വിനാഗിരി
മുടി കൊഴിച്ചില്‍ അകറ്റാനും കഷണ്ടി തടയാനും ഉത്തമമാണ് വിനാഗിരി. മാത്രമല്ല മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കാനും വിനാഗിരി ബെസ്റ്റാണ്.
തേങ്ങാപാല്‍
തേങ്ങാ പാല് വരണ്ട തലമുടിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യം. രാത്രിയില്‍ തലയില്‍ തേങ്ങാപ്പാല്‍ തേച്ചു പിടിപ്പിച്ച് രാവിലെ കഴുകിക്കളയുക. ഇത് കഷണ്ടിയും മുടി കൊഴിച്ചിലും ഇല്ലാതാക്കും.




Click it and Unblock the Notifications
