Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
മുടിവളരാന് ഇനി കഷ്ടപ്പെടേണ്ട
മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെടുന്നവരാണോ നിങ്ങള്, എങ്കില് എന്തുകൊണ്ട് മുടിയുടെ സംരക്ഷണത്തില് അല്പം കൂടുതല് ശ്രദ്ധ നിങ്ങള്ക്കും നല്കിക്കൂടാ. എങ്കില് നീണ്ട മുടിയെന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിക്കേണ്ട ഗതികേട് നിങ്ങള്ക്കുണ്ടാവില്ല. കൃത്യമായി പല കാര്യങ്ങളും ശ്രദ്ധിച്ചാല് പിന്നീട് മുടി പൊട്ടിപ്പോകുന്നതിന്റേയും മറ്റു പ്രശ്നങ്ങളുടേയും പിറകേ നിങ്ങള് പോകേണ്ടി വരില്ല എന്നതാണ് കാര്യം. ദിവസവും കുളിച്ചാല് മുടി പോകുമോ വളരുമോ?
മുടി സംരക്ഷണത്തെപ്പറ്റി ഇതിനോടകം തന്നെ നിങ്ങള് നിരവധി ലേഖനങ്ങള് വായിച്ചിരിക്കും. എന്നാല് പല കാര്യങ്ങളിലുമുണ്ടാകുന്ന ആവര്ത്തന വിരസത പലപ്പോഴും നിങ്ങളുടെ ശീലങ്ങളെ മാറ്റാന് നിര്ബന്ധിതരാവുന്നു. എന്നാല് നീണ്ട ഇടതൂര്ന്ന ഭംഗിയുള്ള മുടിയ്ക്കായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം.

മുടി മുറിയ്ക്കുക
മുടി മുറിച്ചാല് വളരും എന്ന തെറ്റിധാരണ ഇതിന്റെ പുറകിലുണ്ട്. എന്നാല് മുടിയുടെ അറ്റം പൊട്ടിപ്പോവാതിരിക്കാന് മുടിയുടെ തുമ്പ് കൃത്യമായ ഇടവേളകളില് മുറിക്കണം. മുടി കൃത്യമാ ഇടവേളകളില് മുറിച്ചില്ലെങ്കില് ഇത് മുടിയുടെ വളര്ച്ചയെ തന്നെ മുരടിപ്പിക്കും.

ഉറങ്ങുമ്പോഴും മുടി സംരക്ഷണം
മുടി കെട്ടിവച്ച് ഉറങ്ങുന്ന ശീലമായിരിക്കും നമ്മുടേത്. എന്നാല് അധികം മുറുക്കാതെ കെട്ടിവെയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അധികം മുറുകിയാല് മുടി പൊട്ടിപ്പോവാന് ഇടയാകും.

എപ്പോഴും ഒരേ സ്റ്റൈല്
എപ്പോഴും ഒരേ രീതിയില് മുടി കെട്ടുന്നത് മുടിയുടെ ആരോഗ്യത്തെ മോശമാക്കും. ഓരോ തവണയും പുതിയ രീതികള് പരീക്ഷിക്കുന്നത് നന്നായിരിക്കും.

ചീപ്പിന്റെ കാര്യത്തിലും ശ്രദ്ധിക്കാം
ചീപ്പിന്റെ കാര്യത്തിലും അല്പം ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ഇഴയടുപ്പം ഉള്ള ചീപ്പ് ഉപയോഗിക്കാന് ശ്രമിക്കുക. ഇത് മുടി പൊട്ടിപ്പോവുന്നത് ഇല്ലാതാക്കും.

പുതിയ പരീക്ഷണങ്ങള് വേണ്ട
മുടിയില് നാ കാണിച്ചു കൂട്ടുന്ന ഓരോ പരീക്ഷണങ്ങളുടേയും ഫലമാണ് പലപ്പോഴും മുടി പൊട്ടിപ്പോവാനും മുടി കൊഴിച്ചിലിനും കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള് കുറയ്ക്കുന്നതാണ് മുടിയുടെ അഴകിനും ആരോഗ്യത്തിനും നല്ലത്.

ഷാമ്പൂ എപ്പോഴും വേണ്ട
കുളിയ്ക്കുമ്പോഴെല്ലാം ഷാമ്പൂ ഉപയോഗിക്കുന്ന രീതിയും നിര്ത്തുന്നതാണ് ആരോഗ്യമുള്ള മുടിയ്ക്ക് നല്ലത്. ഷാമ്പൂവില് അടങ്ങിയിട്ടുള്ള പല കെമിക്കല്സും ഇത്തരത്തില് മുടിയ്ക്ക് പ്രതികൂലാവസ്ഥയാണ് ഉണ്ടാക്കുക.



Click it and Unblock the Notifications
