Latest Updates
-
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ?
നാരങ്ങാനീര് കൊണ്ട് മുടി ഡൈ ചെയ്യാം
നാരങ്ങ നീരു കൊണ്ട് എങ്ങനെ മുടി ഡൈ ചെയ്യാം എന്ന് നോക്കാം
നിങ്ങളുടെ മുടി രാസവസ്തുക്കൾ കൊണ്ട് കേടാകാതെ ഡൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ലേ ?അതെ ,അതിനും ചില വഴിയുണ്ട് .നാരങ്ങാനീര് അതിനു ഏറ്റവും ഫലപ്രദമായ ഒന്നാണ് .
ഈ പോസ്റ്റിൽ മുടി എങ്ങനെ നാരങ്ങാനീര് കൊണ്ട് ഡൈ ചെയ്യാം എന്ന് പറയുന്നു .വായിച്ചു നോക്കുക .

ഡൈ തയ്യാറാക്കാം
ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക .നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ ,പകുതി മുടി ചെയ്യുവാനായി) നാരങ്ങ എടുക്കുക .നാരങ്ങ കൈ കൊണ്ട് ഉരുമി നല്ല ശക്തിയിൽ ഉരുട്ടുക .അപ്പോൾ കൂടുതൽ നീര് ലഭിക്കും .

പ്രയോഗം
നാരങ്ങ മുറിക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക .നിങ്ങളുടെ മുടി പെട്ടെന്ന് ഉണങ്ങുന്നതെങ്കിൽ ,തുല്യ അളവിൽ ഓറഞ്ചു നീരും കൂടി (ഇതിൽ ആസിഡിന്റെ അളവ് ഉണ്ടെങ്കിലും നാരങ്ങയെക്കാൾ കുറവാണു ).നിങ്ങൾക്ക് വരണ്ട മുടിയാണെങ്കിൽ ,നാരങ്ങാനീരിൽ കുറച്ചു കണ്ടീഷണർ ചേർത്ത് മിക്സ് ചെയ്യുക .

വെയിലിൽ കുതിർത്തു വയ്ക്കുക .
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്തു നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക . അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക .മുഴുവൻ മുടിയിലും എത്തിയില്ലെങ്കിൽ ഒരു നേർത്ത തുണി നാരങ്ങാ മിശ്രിതത്തിൽ മുക്കി മുടിയുടെ ഭാഗത്തു കൈ കൊണ്ട് പിടിച്ചു വയ്ക്കുക .ചിലപ്പോൾ പല തവണ ചെയ്താലേ അതെ തീവ്രത ലഭിക്കുകയുള്ളൂ .കൂടാതെ കയ്യിൽ ഒരു ക്ലിപ്പും കരുതുക .ഓരോ പ്രാവശ്യവും ചെയ്ത സ്ട്രിപ്പുകളെ ക്ലിപ്പ് ചെയ്തു മാറ്റാവുന്നതാണ് .

പൂർത്തിയാക്കുക
നിങ്ങൾ ഒരു മണിക്കൂറോ അതിലധികമോ സൂര്യപ്രകാശത്തിൽ ഇരുന്നാലേ നിറവ്യത്യാസം പ്രകടമാകൂ .അതിനാൽ ഒരു സ്ഥലം കണ്ടെത്തി സൂര്യനിൽ വിപരീതമായി ഇരിക്കുക .എന്നാലേ നിങ്ങളുടെ മുടിക്ക് കൂടുതൽ പ്രയോജനം കിട്ടുകയുള്ളൂ .കൂടുതൽ നേരം നല്ല വെയിലിൽ ഇരിക്കുകയാണെങ്കിൽ സൺസ്‌ക്രീൻ പുരട്ടാൻ മറക്കണ്ട .എസ് പി എഫ് 15 ഉള്ള സൺസ്‌ക്രീൻ കൈയിലും ,കഴുത്തു,മുഖം എന്നിവിടങ്ങളിൽ കട്ടിക്ക് പുരട്ടുക .ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം വീണ്ടും പുരട്ടി 30 മിനിറ്റ് വയ്ക്കുക .

പ്രകൃതിദത്ത വസ്തുക്കൾ
മുഴുവൻ മുടിയും വെയിൽ കൊള്ളിച്ച ശേഷം കഴുകാവുന്നതാണ് .നിറം സെറ്റ് ആയിക്കഴിഞ്ഞാൽ കണ്ടിഷനിങ് ചെയ്യാവുന്നതാണ് .കാരണം നാരങ്ങാനീര് നിങ്ങളുടെ മുടിയുടെ പി ഹെച് ലെവൽ വളരെ താഴ്ത്തുന്നു ..നിങ്ങളുടെ മുടി നല്ല മൃദുലവും ,തിളങ്ങുന്നതുമാകാൻ ആഴത്തിലുള്ള കണ്ടിഷനിംഗ് ആവശ്യമാണ് .



Click it and Unblock the Notifications
