Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
ഹെയര്‍ ഡൈ സുരക്ഷിതമോ?
പ്രായമാവുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് മുടിയില്‍ കാണപ്പെടുന്ന നര. എന്നാല്‍, ചിലരുടെ മുടി നരയ്ക്കുന്നതിന് അവരുടെ ശരിക്കുള്ള പ്രായവുമായി യാതൊരു ബന്ധവും കാണില്ല.
നര മറയ്ക്കാന്‍ ഹെയര്‍ഡൈയെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും. അതേ സമയം ഹെയര്‍ ഡൈയുടെ നിരന്തര ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. എത്രനാളായി ഉപയോഗിക്കുന്നു, ഗുണ നിലവാരം എന്നതിനെ ആശ്രയിച്ചായിരിക്കും ഹെയര്‍ഡൈ ഉളവാക്കുന്ന പാര്‍ശ്വഫലങ്ങള്‍.
നിലവാരം കുറഞ്ഞ ഹെയര്‍ഡൈ പതിവായി ഉപയോഗിക്കുന്നതിലൂടെ അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മുടിയുടെ നിറം മാറ്റം
ദീര്‍ഘകാലം സ്ഥിരമായി ഹെയര്‍ഡൈ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാന്‍ കാരണമാകും. ബ്ലീച്ചിങ് ഏജന്റുകളുടെ പ്രവര്‍ത്തനഫലമായി മുടിയുടെ നിറം തവിട്ട് അല്ലെങ്കില്‍ മഞ്ഞ ആയി മാറും.

മുഖക്കുരു
അസാധാരണമായി കാണപ്പെടുന്ന മുഖക്കുരവിന്റെ പ്രധാന കാരണം ഹെയര്‍ ഡൈയുടെ പതിവായുള്ള ഉപയോഗം ആണ്. ഹെയര്‍ ഡൈയില്‍ കാണപ്പെടുന്ന റെസോര്‍സിനോള്‍ എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് മുഖക്കുരു മുതല്‍ അര്‍ബുദം വരെയുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

ചൊറിച്ചില്‍
താരന് മൂലം ചൊറിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഹെയര്‍ ഡൈയുടെ ഉപയോഗവും ഇതിന് മറ്റൊരു കാരണമാണ്, ഇത് തലയോട്ടിയില്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കും.പുകച്ചില്‍, ചുവപ്പ്, ചര്‍മ്മം അടര്‍ന്നു വരിക, അസ്വസ്ഥത എന്നിവയെല്ലാം ഇതോടൊപ്പം അനുഭവപ്പെടാം.

ചര്‍മ്മത്തിന്റെ നിറം മാറ്റം
പതിവായി മുടി ഡൈ ചെയ്യുന്നവരുടെ ശിരോചര്‍മ്മത്തിന്റെയും നെറ്റിയ്ക്ക് സമീപമുള്ള ചര്‍മ്മത്തിന്റെയും നിറം മാറിയേക്കാം. ഹെയര്‍ ഡൈയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇതിന് കാരണം. നിലവാരം കുറഞ്ഞ ഹെയര്‍ ഡൈ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കും.

മുടി പിളരുക
നിറം നല്കാന് മുടിയില്‍ രാസവസ്തുക്കള്‍ അമിതമായി പ്രയോഗിക്കുന്നത് മുടി വേഗം പിളരുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകും. രാസവസ്തുക്കളുടെ സ്വാധീനം മൂലം മുടിയുടെ നനവ് നഷ്ടമാകുന്നതാണ് ഇതിന് കാരണം. ഡൈ ചെയ്യുന്നത് സുരക്ഷിതമാണോ എന്ന് ആശങ്കപ്പെടുന്നവര്‍ ഇത് അറിഞ്ഞിരിക്കേണ്ടതാണ്.

വരണ്ട മുടി
മുടി ഒതുക്കി വയ്ക്കാന്‍ പ്രയാസം അനുഭവപ്പെടാനുള്ള പ്രധാന കാരണം മുടി അമിതമായി വരണ്ടിരിക്കുന്നതാണ്. മുടി പൊട്ടാനും പിളരാനും ഇത് കാരണമാകും. അതുകൊണ്ട് തന്നൊണ് മുടിക്ക് സ്ഥിരമായി നിറം നല്‍കാനുള്ള നിര്‍ദ്ദേശം ഈ രംഗത്തെ വിദഗ്ധര്‍ നല്‍കാത്തത്.



Click it and Unblock the Notifications
