Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിയ്ക്കു കറുപ്പു ലഭിയ്ക്കാന്‍ വീട്ടുവൈദ്യം
മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം.
വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്പര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.
മുടിയ്ക്കു കറുപ്പു നല്കാന് സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ,

നെല്ലിക്കാപ്പൊടി
അര ലിറ്റര്‍ വെള്ളമെടുത്ത് ഇതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. ഇതുകൊണ്ടു മുടി കഴുകുന്നതും ഈ വെള്ളം പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.

നെയ്യ്
ഒരു ലിറ്റര്‍ നെല്ലിക്കാ ജ്യൂസില്‍ ഒരു കിലോ നെയ്യു ചേര്‍ത്തിളക്കുക. 250 ഗ്രാം ഇരട്ടി മധുരവും ചേര്‍ക്കാം. ഇത് കുറഞ്ഞ തീയില്‍ വച്ചിളക്കി വെള്ളം മുഴുവന്‍ വറ്റിച്ചു ക്രീമാക്കുക. തണുത്ത ഇത് സൂക്ഷിച്ചു വച്ച് കുളിയ്ക്കുന്നതിനു മുന്‍പ് മുടിയില്‍ പുരട്ടാം.

പച്ചമാങ്ങ
പച്ചമാങ്ങയുടെ തൊലി കളഞ്ഞതും മാവിലയും ചേര്‍ത്തരച്ചു പേസ്റ്റാക്കുക. ഇതില്‍ എണ്ണ ചേര്‍ത്തിളക്കാം. ഇത് കുറേനേരം സൂര്യപ്രകാശത്തില്‍ വയ്ക്കണം. ഈ മിശ്രിതം തലയില്‍ പുരട്ടുന്നതും മുടിയ്ക്കു കറുപ്പു നല്‍കും.

ഓറഞ്ച് നീരില്‍ നെല്ലിക്കാപ്പൊടി
ഓറഞ്ച് നീരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്തിളക്കി തലയില്‍ പുരട്ടുന്നത് മുടിയ്ക്കു കറുപ്പു നല്കാന് നല്ലതാണ്.

വെളിച്ചെണ്ണ, നാരങ്ങാനീരും
വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക. ഇതില്‍ ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കാം. ഇത് മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കു കറുപ്പു നല്‍കും. സവാളനീരും നാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നതും ബദാം ഓയിലില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും.

കറിവേപ്പില
കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടിയ്ക്കു കറുപ്പു നല്കാന് ഏറെ സഹായകമാണ്.



Click it and Unblock the Notifications
