Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
മുടി വളര്‍ത്തും ഹെയര്‍ പായ്ക്കുകള്‍
മുടിയുടെ ഭംഗിയും ഗുണവുമെല്ലാം കുറേയെല്ലാം സംരക്ഷിയ്ക്കുന്ന രീതിയെ ആശ്രയിച്ചിരിയ്ക്കും. മുടിസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറിനെ ആശ്രയിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല, നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. ഇതിനു പറ്റിയ ഏറ്റവും നല്ല വഴികള്‍.
മുടിസംരക്ഷണത്തിന് ഹെയര്‍ പായ്ക്കുകള്‍ ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ചു പ്രകൃതിദത്ത ചേരുവകള്‍ ചേര്ന്നവ.
മുടിയ്ക്കു ചേര്‍ന്ന ഇത്തരം ചില ഹെയര്‍ പായ്ക്കുകളെക്കുറിച്ചറിയൂ,

ആപ്പിള്‍ വിനാഗിരി,നാരങ്ങ
കാല് കപ്പ് ആപ്പിള്‍ വിനാഗിരിയും ഒരു നാരങ്ങയുടെ തൊലിയും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ച് 15 മിനുട്ടിന് ശേഷം കഴുകി കളയുക.
മുടിയിലെ അധിക എണ്ണ വലിച്ചെടുക്കാന്‍ ഇത് സഹായിക്കും. മുടി വൃത്തിയാക്കി മൃദുലവും തിളക്കമുള്ളതുമാക്കാന്‍ അപ്പിളില്‍ നിന്നുണ്ടാക്കുന്ന വിനാഗിരി സഹായിക്കും. മുടിയുടെ പിഎച്ച് തോത് സന്തുലിതമാക്കുകയും ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യുന്ന ഇവ താരനില്‍ നിന്നും മുടിയെ രക്ഷിക്കുകയും ചെയ്യും.

പഴം, തേന്‍,ബാദാം
അരകപ്പ് പഴം അരച്ചതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഏതാനും തുള്ളി ബദാം എണ്ണയും ചേര്‍ത്തിളക്കിയ മിശ്രിതം തലയില്‍ പുരട്ടി 20 മിനുട്ടി ന് ശേഷം കഴുകി കളയുക.
മുടിയുടെ നനവുയര്ത്താന് ഏത്തപ്പഴം സഹായിക്കും. കൂടാതെ മുടിയിഴകളെ മൃദുലവും ഒതുക്കമുള്ളതുമാക്കും.

അവൊക്കാഡോയും തേനും
പാകമായ അവൊക്കാഡോയും തേനും ചേര്‍ത്തിളക്കിയ മിശ്രിതം തലയില്‍ തേച്ച് 20 മിനുട്ട് ഇരിക്കുക. അതിന് ശേഷം കഴുകി കളയുക.
അവൊക്കാഡോയില്‍ വിറ്റാമിന്‍ ഇ ഉള്‍പ്പടെ വിവിധ തരം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുടി മൃദുവായും ആരോഗ്യത്തോടെയും ഇരിക്കാന്‍ ഇവ രണ്ടു സഹായിക്കും. തേന്‍ ബാക്ടീരിയെ പ്രതിരോധിക്കുന്ന പ്രകൃതി ദത്ത ഉത്പന്നമാണ്.

ഒലിവ് എണ്ണ, മുട്ട
മൂന്ന് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ ഒലിവ് എണ്ണയും രണ്ട് മുട്ടയും ചേര്‍ത്തിളക്കിയ മിശ്രിതം മുടിയില്‍ പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
ഒലിവ് എണ്ണ മുടിയിഴകളില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. മുട്ടിയലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

മുട്ടവെള്ള, തൈര്
മുട്ടവെള്ള നല്ലപോലെ പതപ്പിച്ച് ഇതില്‍ തൈര് ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.



Click it and Unblock the Notifications
