Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ, മുടി നീട്ടൂ
സ്ട്രയ്റ്റനിംഗ് ചെയ്ത മുടി കുറേ നാള് കൊണ്ടുള്ള ഫാഷനാണ്. ചുരുണ്ട മുടി ശല്യമായി കരുതുന്നുവര്ക്കുള്ള നല്ലൊരു രക്ഷാമാര്ഗം കൂടിയാണിത്.
സാധാരണ ബ്യൂട്ടിപാര്ലറുകളില് ക്രീം ഉപയോഗിച്ചാണ് മുടി സ്ട്രെയ്റ്റിനിംഗ ചെയ്യുന്നത്. ഈ ക്രീമില് കെമിക്കലുകള് അടങ്ങിയിട്ടുണ്ടാകും. മുടിയുടെ ആരോഗ്യത്തിന് ഗുണകരവുമല്ല.
ഇതിന് പരിഹാരമാണ് പ്രകൃതിദത്ത ക്രീം. ഇത്തരം സ്ട്രെയ്റ്റനിംഗ ക്രീം വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ. ചിലവും കുറയും. നിങ്ങള്ക്കു തനിയെ മുടി നീട്ടുകയും ചെയ്യാം.
ഹെയര് സ്ട്രെയ്റ്റിനിംഗ് ക്രീം എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
ചേരുവകള്
ഫഌക്സ സീഡ്, കറ്റാര്വാഴ ജെല്, ആവണക്കെണ്ണ, ചെറുനാരങ്ങാനീര്, തേന്

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
ഒരു കപ്പു ചൂടുവെള്ളമെടുത്ത് ഇതില് 3 ടീസ്പൂണ് ഫഌക്സ് സീഡുകളിടുക.
ഇത് കുറഞ്ഞ തീയില് 2 മിനിറ്റു വച്ച് കുമിളകള് വരുന്നതുവരെ തിളപ്പിയ്ക്കുക.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
തീയില് നിന്നും മാറ്റി ചൂടാറിയ ശേഷം ഇതില് 2 ടേബിള് സ്പൂണ് കറ്റാര്വാഴ ജെല്, 1 ടേബിള് സ്പൂണ് ചെറുനാരങ്ങാനീര്, 2 ടീസ്പൂണ് ആവണക്കെണ്ണ, 2 ടീസ്പൂണ് തേന് എന്നിവ ചേര്ത്തിളക്കുക.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
ഇത് നല്ലപോലെ ഇളക്കിച്ചേര്ക്കുക. നാച്വറല് ഹെയര് സ്ട്രെയ്റ്റനിംഗ് മിശ്രിതം തയ്യാര്.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
മുടി കുറച്ചു വീതം ഭാഗങ്ങളാക്കുക.ഇളം ചൂടുവെള്ളം കൊണ്ടു മുടിവേരു മുതല് അറ്റം വരെ നനയ്ക്കുക.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
ക്രീം എടുത്ത് മുടിയുടെ വേരു മുതല് തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക. എല്ലാ മുടിയിളകളിലും ഇതു നല്ലപോലെ പുരളണം.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
കൈ കൊണ്ട് മുടി വലിച്ചു നിവര്ത്തുക. ഇത് അര മണിക്കൂര് നേരം തലയില് വയ്ക്കുക. മുടി കെട്ടരുത്.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണര് എന്നിവ കൊണ്ടു കഴുകുക.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
മുടി തുവര്ത്തിയ ശേഷം ചീപ്പു കൊണ്ട് ഒന്നുരണ്ടു തവണ അറ്റം വരെ ചീകുക. ടവല് കെട്ടിവച്ച് മുടിയുണക്കരുത്.

സ്ട്രെയ്റ്റിനിംഗ് ക്രീം ഉണ്ടാക്കൂ
ഉണങ്ങിയ മുടി വീണ്ടും ചീകാം. മുടി നീണ്ടിട്ടുണ്ടാകും.



Click it and Unblock the Notifications
