Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മുടി വളരാന്‍ പച്ചമരുന്നുകള്‍
എല്ലാവരും തങ്ങളുടെ തലമുടിക്ക് നീളവും, കരുത്തും, തിളക്കവും ആഗ്രഹിക്കുന്നവരാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍, വേഗത്തില്‍ ഫലം തരുമെന്ന് അവകാശപ്പെടുന്ന വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും നമ്മള് വാങ്ങി ഉപയോഗിക്കാറുണ്ട്.
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പല തരത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാം. ഇവ ഓരോന്നിലും അതിന്റേതായ ഘടകങ്ങളും ഗുണങ്ങളും ഉണ്ട്. മുടിക്ക് വളര്‍ച്ചയും കരുത്തും നല്കുന്ന ചില ഔഷധ സസ്യങ്ങളെ പരിചയപ്പെടുക.

നെല്ലിക്ക
വിറ്റാമിന്‍ സിയുടെ ശേഖരമായ നെല്ലിക്ക തലമുടിക്ക് ഏറെ ഗുണകരമാണ്. നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും തിളക്കം നല്‍കുകയും ചെയ്യും. മുടിക്ക് നീളവും ആയുസ്സും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണിത്.

കറ്റാര്‍വാഴ
കറ്റാര്‍വാഴ ഒരു മോയ്സ്ചറൈസിങ്ങ് ഏജന്റായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയ സാലിസിലിക് ആസിഡ് ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയതാണ്. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേയ്ക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുകയും മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.

തുളസി
തുളസി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. തുളസിയില അരച്ച് തലമുടിയില്‍ തേയ്ക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാനും, പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, വളര്‍ച്ച ശക്തിപ്പെടുത്തുന്നത് വഴി മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബ്രഹ്മി -
എണ്ണയായും പൊടിയായും ബ്രഹ്മി ഉപയോഗിക്കാം. മുടികൊഴിച്ചില്‍ തടയാനും മുടിക്ക് കട്ടി ലഭിക്കാനും ആരോഗ്യം ലഭിക്കാനും ബ്രഹ്മി എണ്ണ ഫലപ്രദമാണ്. ബ്രഹ്മി പൊടി വെള്ളവുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക.

ഇഞ്ചി
മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ഇഞ്ചി. ഇത് മുടിക്ക് കൂടുതല്‍ വളര്‍ച്ചയും കരുത്തും ആരോഗ്യവും നല്‍കും. ഇതില്‍ ആന്റിസെപ്റ്റിക്, മോയ്സ്ചറൈസിങ്ങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

മൈലാഞ്ചി
ഒരു പ്രകൃതിദത്ത കണ്ടീഷണറാണ് മൈലാഞ്ചി. മുടിക്ക് കരുത്തും വളര്‍ച്ചയും നല്കുന്ന പ്രോട്ടീനുകളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. മൈലാഞ്ചിയില്‍ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.



Click it and Unblock the Notifications
