Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പോയ മുടി വീണ്ടും വളരാന്‍ ആയുര്‍വ്വേദം
സ്ത്രീ സൗന്ദര്യത്തിന്റെ അളവ് കോലാണ് മുടി.പനങ്കുല പോലെയുള്ള മുടിയാണ് പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം. മുടി കൊഴിച്ചില്‍ ആരംഭിച്ചാല്‍ തന്നെ മന:സമാധാനം പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് സ്ത്രീകളുടെ മാത്രം ആവലാതിയാണെന്ന് കരുതേണ്ട പുരുഷന്മാരേയും ഈ പ്രശ്നം വളരെയധികം ബാധിയ്ക്കുന്നുണ്ട്.

ആയുര്‍വ്വേദത്തില്‍ മുടി സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ചില ആയുര്വ്വേദക്കൂട്ടുകളുണ്ട്. ഇവ മുടിയ്ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നതും സത്യമാണ്. മാത്രമല്ല പാര്‍ശ്വഫലങ്ങളും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. കര്‍പ്പൂര തുളസി നിസ്സാരക്കാരനല്ല
നെല്ലിക്ക

നെല്ലിക്ക തന്നെയാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. ആരോഗ്യപരമായി മാത്രമല്ല മുടി സംരക്ഷണത്തിലും നെല്ലിക്ക മുന്നില്‍ തന്നെയാണ്. നെല്ലിക്ക പൊടിച്ചത് പേസ്റ്റാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് കൊഴിഞ്ഞ മുടി വീണ്ടും കിളിര്‍ക്കാന്‍ കാരണമാകും. പാല് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, ഫലം അത്ഭുതാവഹം
ആര്യവേപ്പില

ആര്യവേപ്പിന്റെ ഇലയും ആയുര്‍വ്വേദത്തിന്റെ കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയാണ്. ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.
ശിഖക്കായ

ശിഖക്കായ മുടി വളര്‍ത്തുന്നതില്‍ മുന്നിലാണ്. വിറ്റാമിന്‍ സി ഡി ധാരാളം ഇതിലുണ്ട്. ഇത് മുടി വളര്‍ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.
ബ്രഹ്മി

ആള് കുഞ്ഞനാണെങ്കിലും ബ്രഹ്മിയുടെ ഉപയോഗം വളരെ വലുത് തന്നെയാണ്. ബ്ര്ഹ്മി ഇട്ട് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നു.



Click it and Unblock the Notifications

