For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാനുള്ള ഒരു കഷ്ടപ്പാടേ?

|

ഭംഗിയുള്ള നീണ്ട മുടിയാണ് എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ കാലത്ത് നീണ്ട മുടി എന്നത് വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. നമ്മുടെ തന്നെ ശ്രദ്ധക്കുറവാണ് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വിലങ്ങ് തീര്‍ക്കുന്നത്.

എന്തൊക്കെയാണ് മുടി സമൃദ്ധമായി വളരാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്നു നോക്കാം. മുടി വളരാന്‍ മാത്രമല്ല മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാം. മുടിക്ക്‌ ബലം നല്‍കാം

 മുടി തുവര്‍ത്തുന്നത്

മുടി തുവര്‍ത്തുന്നത്

കുളി കഴിഞ്ഞ് മുടി തുവര്‍ത്തുന്നതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പ്രധാനമായും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ മുടി തുവര്‍ത്തുമ്പോള്‍ അമര്‍ത്തി തുവര്‍ത്താതിരിക്കുകയാണ് ചെയ്യേണ്ടത്.

തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യുന്നതിന് പലപ്പോഴും നമ്മള്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം നല്‍കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

 ഹെയര്‍സ്റ്റൈല്‍ മാറ്റുക

ഹെയര്‍സ്റ്റൈല്‍ മാറ്റുക

ഇടക്കിടെ ഹെയര്‍സ്റ്റൈല്‍ മാറ്റുന്നതും നല്ലതാണ്. എന്നും ഒരേ രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ നമ്മുടെ മുടി വളര്‍ച്ച കുറയ്ക്കുന്നു.

മുടി വെട്ടുക

മുടി വെട്ടുക

മുടി വെട്ടുന്ന കാര്യത്തിലും ഒരിക്കലും പിശുക്ക് കാണിയ്ക്കരുത്. അതുകൊണ്ട് തന്നെ മാസത്തില്‍ ഒരു തവണയെങ്കിലും മുടി വെട്ടാന്‍ ശ്രദ്ധിക്കുക. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷാമ്പൂ ഉപയോഗിച്ച ശേഷം ഗുണമേന്‍മയുള്ള കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 മുടി കഴുകുമ്പോള്‍ തണുത്ത വെള്ളം

മുടി കഴുകുമ്പോള്‍ തണുത്ത വെള്ളം

മുടി കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കുക. 15 മിനിട്ടു നേരമെങ്കിലും മുടി കഴുകാന്‍ സമയം കണ്ടെത്തുക.

മുടി ചീകുന്നതില്‍ ശ്രദ്ധിക്കുക

മുടി ചീകുന്നതില്‍ ശ്രദ്ധിക്കുക

മുടി ചീകുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കുക. മുടിയുടെ ഉള്ളിലേക്കും മുടിയുടെ അടിഭാഗത്തും തട്ടുന്ന രീതിയില്‍ മുടി ചീകുക.

ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹെയര്‍മാസ്‌ക് ഉപയോഗിക്കുക. പ്രത്യേകിച്ചും തേങ്ങാപ്പാലും ജോജോബ് ഓയിലും ഉപയോഗിച്ചുള്ള ഹെയര്‍മാസ്‌ക് ഉപയോഗിക്കുക.

നല്ല ഭക്ഷണം കഴിയ്ക്കുക

നല്ല ഭക്ഷണം കഴിയ്ക്കുക

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. വിറ്റാമിന്‍ എ ബി സി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

English summary

Easy And Natural Ways To Make Your Hair Grow Faster

Do you want to know how to grow hair faster? From shampooing your hair once a week to getting a scalp massage, check out these ways to help your hair grow.
Story first published: Wednesday, March 2, 2016, 13:04 [IST]
X
Desktop Bottom Promotion