Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
താരനാണോ പ്രശ്നം, എന്നാലതൊരു പ്രശ്നമേ അല്ല
പലപ്പോഴും താരന് കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും നമുക്കിടയിലുള്ളവര്‍. എന്തൊക്കെ ചെയ്തിട്ടും താരന് എന്ന തീരാ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ? താരനുള്ള ആളുമായുള്ള അടുത്ത സമ്പര്‍ക്കത്തിന്റെ ഫലമായി പലര്‍ക്കും ഇത് സംഭാവനയായി കിട്ടിയിട്ടുണ്ടാകാം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് എന്നത്. ആപ്പിളും മുടിയും തമ്മില്‍.....
തലയോട്ടിയില്‍ എണ്ണമയം കൂടുന്നത് താരന് ഉണ്ടാക്കാം. ഷാമ്പൂവിന്റെ അമിത ഉപയോഗം പലപ്പോഴും താരന് കാരണമാകാം. മാത്രമല്ല ആരോഗ്യപരമായ കാരണങ്ങളും താരന് പിന്നിലുണ്ട്. വിറ്റാമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ ഉപയോഗവും താരന് കാരണമാകാം. എന്നാല്‍ ഇന്നു വരെ ആരും പരീക്ഷിക്കാത്ത ചില വിദ്യകള്‍ താരന് കളയാന്‍ നമുക്ക് പരീക്ഷിച്ചു നോക്കാം.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചെറുനാരങ്ങാ നീരിനൊപ്പം അല്പം തേങ്ങാപ്പാലും മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക.

വെളിച്ചെണ്ണയും ഒലീവ് ഓയിലും
വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. ഇതിലും അല്പം ചെറുനാരങ്ങാ നീര് ചെര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

ഉലുവ
ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും.

ഉള്ളിനീരും നാരങ്ങാനീരും
ഉള്ളിനീരും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഉള്ളിനീരും മുടി വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നു.

നെല്ലിക്കയിലും പ്രതിവിധി
നെല്ലിക്ക ഒരു ദിവസം മുഴുവന്‍ പാലിലിട്ടു വെച്ച് പിറ്റേ ദിവസം നന്നായി അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. താരനെ പ്രതിരോധിയ്ക്കാന്‍ എറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്.

ചെമ്പരത്തിയിലുമുണ്ട് പരിഹാരം
ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ചെമ്പരത്തി പൂവും ശിക്കകായയും കൂടി അരച്ച് മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് താരനെ പ്രതിരോധിയ്ക്കാനപള്ള ബെസ്റ്റ് വഴിയാണ്.

ചീപ്പ് വൃത്തിയായി സൂക്ഷിക്കുക
നമ്മള് ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.ഒരു പരിധി വരെ താരനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

ഹെന്ന നല്ലതിന്
ഹെന്ന തണുത്ത തൈരുമായി മിക്സ് ചെയ്ത് തലയില്‍ പുരട്ടുന്നതും താരന് കളയാന്‍ നല്ല മാര്‍ഗ്ഗമാണ്. പലപ്പോഴും തൈര് മുടിവളര്‍ച്ചയില്‍ സഹായിക്കും എന്നതും സത്യമാണ്.



Click it and Unblock the Notifications
