Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ആവണക്കെണ്ണയും തേനും മതി മുടി തിളങ്ങാന്‍
പരസ്യങ്ങളിലും മറ്റും മോഡലുകളുടേയും സിനിമാ താരങ്ങളുടേയും മുടിയുടെ തിളക്കം കണ്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാല്‍ എന്തുകൊണ്ട് തിളങ്ങുന്ന മുടി നിങ്ങള്‍ക്കും സ്വന്തമാക്കിക്കൂടാ എന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?
എന്നാല്‍ അതിനായി ചില എളുപ്പവഴികള്‍ ഉണ്ട്. ആവണക്കെണ്ണയും തേനുമാണ് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. എങ്ങനെ ആവണക്കെണ്ണയും തേനും ഉപയോഗിച്ച് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാം
ആവണക്കെണ്ണയും തേനും തലയില്‍ തേച്ചാല്‍ മുടിയ്ക്ക് തിളക്കം ലഭിയ്ക്കില്ല. അതിനായി ആദ്യം ഇവ ഉപയോഗിക്കേണ്ട രീതിയുണ്ട്. അതെങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ആവണക്കെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍ എടുത്ത് അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍ മിക്സ് ചെയ്യുക. ഇത് രണ്ടും നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കുന്നത്
പേസ്റ്റ് പോലാക്കിയ ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിപ്പോകുന്ന തരത്തില്‍ വരെ ഇത് ഉപയോഗിച്ച് മസ്സാജ് ചെയ്യണം.

കഴുകിക്കളയുക
ഇരുപത് മിനിട്ടിനു ശേഷം ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ഉണങ്ങിയതിനു ശേഷം ശ്രദ്ധിച്ചാല്‍ മുടിയില്‍ വന്ന വ്യത്യാസം മനസ്സിലാകും

മുടിയുടെ ബലം
മുടിയ്ക്ക് നല്ല ബലം നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ഈ മിശ്രിതത്തിന്റെ പങ്ക് വളരെ വലുതാണ്.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും പ്രശ്നമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ മുടിയുടെ അറ്റം പിളരാതിരിയ്ക്കാനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ല ഔഷധമാണ് ആവണക്കെണ്ണയും തേനും.

മുടിയില്‍ ജലാംശം
മുടി വരണ്ടതാകുന്നതാണ് പലപ്പോും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ വരള്‍ച്ച ഇല്ലാതാക്കാനും ഈ മിശ്രിതം സഹായിക്കുന്നു. എന്നാല്‍ നമ്മളെടുക്കുന്ന തേനിന്റെ അളവ് അല്പം വര്‍ദ്ധിച്ചാല്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്നതാണ് കാര്യം.



Click it and Unblock the Notifications
