Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
അകാല നര പ്രതിരോധിക്കാന്‍ കറിവേപ്പില?
അകാല നര ഇന്ന് ഏറ്റവും കൂടുതല്‍ യുവാക്കളുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. പലപ്പോഴും ഇതിനുള്ള പരിഹാരമായി കണ്ണില്‍ക്കണ്ട ചികിത്സയൊക്കെ നടത്തി ഉള്ള മുടി കൂടി നരപ്പിക്കുന്നതില് വരെയെത്തും കാര്യങ്ങള്‍. എന്നാല്‍ കറിവേപ്പിലയിലുണ്ട് അകാല നരയ്ക്ക് പ്രതിവിധി. ബ്ലാക്ക് ഹെഡ്സിന്റെ അന്തകന്മാര്‍ ഇവര്‍...
നമ്മുടെ വീട്ടുമുറ്റത്ത് ധാരാളം കിട്ടുന്നതാണ് കറിവേപ്പില. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല മുടിയുടെ സൗന്ദര്യ കാര്യത്തിലും കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അകാല നരയെ പ്രതിരോധിയ്ക്കുന്നതിന് എങ്ങനെ കറിവേപ്പില ഉപയോഗിക്കാം എന്ന് നോക്കാം.

കറിവേപ്പില എങ്ങനെ ഉപയോഗിക്കാം?
വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് എണ്ണ കാച്ചുക. കറിവേപ്പില ബ്രൗണ്‍ നിറമാകുന്നതു വരെ എണ്ണ തിളപ്പിക്കു. അതിനു ശേഷം എണ്ണ വാങ്ങി വെയ്ക്കുക. ഇത് തണുത്തു കഴിഞ്ഞതിനു ശേഷം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി
കറിവേപ്പില എണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം തലയോട്ടിയില്‍ അല്പാല്പ്പം എണ്ണ തേയ്ക്കുക. പിന്നീട് ഓരോ മുടിയിഴകളിലും എണ്ണ വീഴുന്ന രീതിയില്‍ എണ്ണ തേയ്ക്കുക. തലയോട്ടിയില്‍ നന്നായി മസ്സാജ് ചെയ്ത ശേഷം തല കവര്‍ ചെയ്ത് കിടന്നുറങ്ങുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് നേരം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

കറിവേപ്പില വെള്ളത്തിലിട്ടും ഉപയോഗിക്കാം
രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ട് വെച്ച് ആ വെള്ളം കൊണ്ട് പിറ്റേ ദിവസം മുടി കഴുകുക. ഇത് അകാല നരയെ പ്രതിരോധിയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്.

മുടി വളര്‍ച്ചയ്ക്കും കറിവേപ്പില
അകാല നരയെ പ്രതിരോധിയ്ക്കാന്‍ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്. മുടിവളര്‍ച്ചയ്ക്കും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പില അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുന്നു.

ഹെയര്‍മാസ്ക്
ഒരു കൈ നിറയെ കറിവേപ്പിലയും അല്പം തൈരും മിക്സ് ചെയ്ത് ഹെയര്‍മാസ്ക് ഉണ്ടാക്കാം. കറിവേപ്പില അരച്ച് പേസ്റ്റാക്കി തൈരിന് മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് 30 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഭക്ഷണത്തില്‍ കറിവേപ്പില
നമ്മുടെ സ്ഥിരം ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുക. ഇത് അകാല നരയെ പ്രതിരോധിയ്ക്കുകയും മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
