Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ഈ കുളി ശീലങ്ങള്‍ മുടിയ്ക്ക് അപകടം
നമ്മുടെ പല ശീലങ്ങളും നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. ആരോഗ്യത്തെക്കാള്‍ കൂടുതല്‍ സൗന്ദര്യത്തെയാണ് ഇത് പ്രതീകൂലമായി ബാധിയ്ക്കുന്നത്. പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മുടിയുടെ കാര്യത്തില്‍.
കാരണം നമ്മുടെ കുളിശീലങ്ങളില് പലതും മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിയ്ക്കുന്നവയാണ്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഇന്ന് തന്നെ മാറ്റാന്‍ ശ്രമിക്കുക. വെണ്ടയ്ക്ക മാറ്റും കഷണ്ടി അതും ഒരു മാസം കൊണ്ട്

ഷാമ്പൂ ഉപയോഗിക്കുന്നത്
ഷാമ്പൂ ഉപയോഗിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടി നനയുന്നതിനു മുന്‍പ് തന്നെ ഷാമ്പൂ ഉപയോഗിക്കുന്ന ശീലം ഉള്ളവരാണ് നമ്മളില്‍ പലരും. ഇത് തലയോട്ടിയെ വൃത്തിയാക്കില്ലെന്നു മാത്രമല്ല പലപ്പോഴും മുടി ഇടയ്ക്ക് വെച്ച് പൊട്ടിപ്പോവാനും കാരണമാകും.

ഇടയ്ക്കിടക്ക് ഷാമ്പൂ മാറ്റുന്നത്
ഗുണമില്ലെന്നു കണ്ട് ഉടന്‍ തന്നെ ഷാമ്പൂ മാറ്റുന്നത് മുടിയുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിയ്ക്കും. ഉപയോഗിച്ച് തുടങ്ങി അല്പസമയം കാത്തിരുന്നാല്‍ മാത്രമേ ഫലം ലഭിയ്ക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം.

മുടിയ്ക്കനുസരിച്ച ഉത്പ്പന്നങ്ങള്‍
മുടിയ്ക്കനുസരിച്ച ഉത്പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. വില കണ്ടും പരസ്യം കണ്ടും ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍
കണ്ടീഷണര്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ നല്‍കുക. ഇവ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ ആവാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.

ദിവസവും മുടി കഴുകുന്നത്
ദിവസവും മുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും. ഇത് മുടിയിലെ ഫോളിക്കിള്‍സിനെ ഇല്ലാതാക്കും.

അമിതമായി ഉപയോഗിക്കരുത്
അമിതമായ രീതിയില്‍ ഒരിക്കലും കണ്ടീഷണറോ ഷാമ്പൂവോ മുടിയില്‍ ഉപയോഗിക്കരുത്. ഇത് മുടിയേയും മുടിയുടെ ചര്‍മ്മത്തേയും വരണ്ടതാക്കും.

ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്
ചൂടു വെള്ളത്തില്‍ യാതൊരു കാരണവശാലും മുടി കഴുകരുത്. ഇത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയിലാക്കും.

കഴുകുമ്പോള്‍ ശ്രദ്ധ
ഷാമ്പൂ ആയാലും കണ്ടീഷണര്‍ ആയാലും ഉപയോഗിച്ച് കഴിഞ്ഞാല്‍ മുഴുവനായി കഴുകിക്കളയണം. അല്ലാത്ത പക്ഷം താരന് പോലുള്ള പ്രശ്നങ്ങള്‍ കാരണമാകും.

തുവര്ത്തുമ്പോള് ശ്രദ്ധ നല്‍കുക
നനഞ്ഞ മുടി ടവ്വല്‍ ഉപയോഗിച്ച് തുവര്‍ത്തുമ്പോഴും ശ്രദ്ധ നല്‍കണം. കാരണം അമര്‍ത്തി തുടയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

നനഞ്ഞ മുടി ചീകരുത്
നനഞ്ഞ മുടി ഒരിക്കലും ചീകരുത് എന്നതാണ് കാര്യം. നനഞ്ഞ മുടി ചീകുന്നത് മുടി പൊട്ടിപ്പോകാനും മുടിയുടെ അറ്റം പിളരാനും കാരണമാകും.



Click it and Unblock the Notifications
