Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കഷണ്ടിയെ ദിവസങ്ങള്‍ക്കുള്ളില്‍ തുരത്താം
കഷണ്ടിയാണ് ഇന്നത്തെ തലമുറയെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്നം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എളുപ്പ വഴികള്‍ ഉപയോഗിച്ച് അതിലും വലിയ അബദ്ധങ്ങളില്‍ ചാടുന്നവരും കുറവല്ല. എന്തൊക്കെയാണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ എന്നത് പലര്‍ക്കും അറിയില്ല.
മുടി കൊഴിയുന്നതിന് ഏറ്റവും പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലവും സ്ട്രെസ്സും എല്ലാം തന്നെയാണ്. എന്നാല്‍ ഇതല്ലാതെ കഷണ്ടിയ്ക്ക് ചില അസാധാരണ കാരണങ്ങള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം. മുടികൊഴിച്ചിലകറ്റാന്‍ വെളുത്തുള്ളി

എന്താണ് കഷണ്ടി
കഷണ്ടിയായി എന്ന് കിടന്ന് നിലവിളിയ്ക്കുമ്പോള്‍ എന്താണ് കഷണ്ടി എന്ന് പലര്‍ക്കും അറിയില്ല. 15 മുതല്‍ 25 വയസ്സിനുള്ളില്‍ വരെ കഷണ്ടി ഉണ്ടാവാം. നെറ്റി കേറലാണ് കഷണ്ടിയുടെ ആദ്യ പ്രകടമായ ലക്ഷണം. എന്നാല്‍ ഇതിനേ വേണ്ടത്ര ഗൗരവം നല്‍കാത്തത് പലപ്പോഴും മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കും.

എന്തുകൊണ്ട് പുരുഷന്മാരില് കൂടുതല്‍
കഷണ്ടിയുടെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നത് പുരുഷന്മാരാണ്. സ്ത്രീകളിലും ഉണ്ടാകുമെങ്കിലും മുടി കൊഴിച്ചില്‍ എന്ന രീതിയിലേക്ക് മാത്രമായി ഇത് പലപ്പോഴും ഒതുങ്ങും.

തലയോട്ടി ചെറുതാവുന്നു
കഷണ്ടി വരുന്നവരില്‍ മുടിയില്ലാത്ത സ്ഥലം പലപ്പോഴും തലയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചെറുതാവുന്നു. ഇത് പുതിയ മുടി വളരാനുള്ള സ്ഥലം ഇല്ലാതാക്കുന്നു.

കഷണ്ടിയ്ക്കു മുന്‍പേ ലക്ഷണങ്ങള്‍
കഷണ്ടി ആരംഭിയ്ക്കുന്നതിന് ഒരു വപര്‍ഷം മുന്‍പ് തന്നെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ഇതില്‍ തന്നെ മുടി വെട്ടിക്കഴിഞ്ഞാലും അത് വളരാനെടുക്കുന്ന സമയം ആണ് ശ്രദ്ധിക്കേണ്ടത്. സാധാരണയില്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടെങ്കില്‍ കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
പലപ്പോഴും പുരുഷ ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങളും കഷണ്ടിയ്ക്ക് പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെയാണ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാരില് ഏറ്റവും കൂടുതല്‍ കഷണ്ടി കാണപ്പെടുന്നതും.

സൂര്യാഘാതം
സൂര്യാഘാതം കൊണ്ട് കഷണ്ടിയോ, എന്നാല്‍ സത്യമാണ് പലപ്പോഴും അമിതമായി സൂര്യപ്രകാശമേല്ക്കുന്നവര്ക്ക് കഷണ്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രതിവിധികള്‍
ധാരാളം പ്രതിവിധികള്‍ കഷണ്ടിയ്ക്ക് ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ പലപ്പോഴും അതിനെടുക്കുന്ന കാലതാമസം വരെ ആര്‍ക്കും കാത്തിരിയ്ക്കാന്‍ ക്ഷമയുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചികിത്സ തേടുന്നവര്‍ക്ക് ശ്വാശ്വതമായ പരിഹാരം ലഭിയ്ക്കുന്നില്ല.

ആരോഗ്യമുള്ള ഭക്ഷണം
ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് മുടി വളര്ച്ച് വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന കാരണം. മുടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

കറിവേപ്പില എണ്ണ
കറിവേപ്പില ആരോഗ്യത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും കറിവേപ്പില ഇട്ട എണ്ണ മുടിയില്‍ തേച്ച് കുളിയ്ക്കുക.



Click it and Unblock the Notifications