Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചെറുപ്പക്കാരിലെ കഷണ്ടിയുടെ കാരണവും പരിഹാരവും
പണ്ടത്തെ ആളുകളെ അപേക്ഷിച്ച് ഇന്ന് നമ്മള് സ്ഥിരം കേള്‍ക്കുന്നതും ടെന്ഷനടിക്കുന്നതുമായ കാര്യമാണ് കഷണ്ടി. കഷണ്ടി കൊണ്ട് നട്ടം തിരിയുന്ന ഒരപ തലമുറയെയാണ് ഇന്ന് നമ്മള് കാണുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അല്പം കൂടുതലല്ലേ എന്നൊരു സംശയം.
എന്താണ് ഇന്നത്തെ കഷണ്ടിയ്ക്കു പിറകിലെ കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും കഷണ്ടി മാറാനായി മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന എണ്ണയും മരുന്നും എല്ലാം ഉപയോഗിച്ച് കഷണ്ടി കൂടിയതല്ലാതെ യാതൊരു വിധ കുറവും ഉണ്ടായില്ലെന്നതും അനുഭവസ്ഥരുടെ സാക്ഷ്യം. അകാല നര പ്രതിരോധിക്കാന്‍ കറിവേപ്പില?
മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാക്കുന്ന യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് നോക്കാം. ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്തൊക്കെ ശീലങ്ങള്‍ മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിയ്ക്കുന്നതെന്നു നോക്കാം.

മാനസിക സമ്മര്‍ദ്ദം തന്നെ വില്ലന്‍
മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇവിടേയും വില്ലന്‍. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നതും ചെറുപ്പക്കാരാണ്. അതിന്റെ ഫലം തന്നെയാണ് അവരിലുണ്ടാകുന്ന കഷണ്ടിയും.

പാരമ്പര്യവും
പാരമ്പര്യമായ മുടി കൊഴിച്ചിലും കഷണ്ടിയും ഉള്ളവരും നമുക്കിടയില്‍ കുറവല്ല. അതുകൊണ്ട് തന്നെ കഷണ്ടിയ്ക്ക് മരുന്നുപയോഗിച്ച് അതിനെ ഇല്ലാതാക്കാം എന്നത് ചിലപ്പോള്‍ അതിമോഹമായി മാറും.

ഭക്ഷണശീലങ്ങള്‍
ഇന്ന് ഫാസ്റ്റ്ഫുഡ് കഴിച്ചില്ലെങ്കില്‍ സമൂഹത്തില്‍ നിലയും വിലയും ഇല്ലെന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അല്പം കൂടിയത് തന്നെയാണ്. അതിന്റെ ഫലമാണ് പലപ്പോഴും കഷണ്ടി എന്ന കാര്യം കൂടെ ഇത്തരം ഭക്ഷണരീതികള്‍ ശീലമാക്കുമ്പോള് ഓര്‍ക്കേണ്ടത് നല്ലതാണ്.

പുകവലി ആരോഗ്യത്തിനു മാത്രമല്ല
പുകവലി ശീലമാക്കിയവരിലും കഷണ്ടിയുള്ളത് ശ്രദ്ധേയമാണ്. പുകവലി കാരണം ശരീരത്തിലെ രക്തത്തിലുള്ള ഓക്സിജന്‍ കുറയുന്നു. ഇത് തലമുടിയുടെ വളര്‍ച്ചയെ കാര്യമായി പ്രതിരോധിയ്ക്കുന്നു. മുടി കൊഴിച്ചില്‍ വരാന്‍ ഇനിയും കാരണങ്ങള്‍ വേണോ?

പുതിയ ട്രെന്‍ഡ്
പുതിയ ട്രെന്‍ഡനുസരിച്ച് മുടിയില്‍ കോലം കെട്ടുന്നവരും ഒന്നു സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഇത്തരം ശീലങ്ങള്‍ നമ്മളെ പെട്ടെന്ന് തന്നെ കഷണ്ടിയിലേക്ക് തള്ളി വിടുന്നു. മുടി കളര്‍ ചെയ്യുന്നതും, സ്ട്രെയ്റ്റനിംഗ്, ഹീറ്റിംഗ് എന്നിവയെല്ലാം കഷണ്ടിയ്ക്ക് വഴി തെളിയ്ക്കുന്നു.

ആരോഗ്യമില്ലായ്മ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ, എന്നാല്‍ ആരോഗ്യമുള്ള മനസ്് മാത്രമല്ല ആരോഗ്യമുള്ള മുടി വേണമെങ്കിലും ശാരീരികാരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിയ്ക്കുക.

മരുന്നിന്റെ അമിതോപയോഗം
മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നവരിലും മുടി കൊഴിച്ചില്‍ എന്ന വില്ലന്‍ ഉണ്ടാവുന്നു. മുടി കൊഴിച്ചില്‍ പിന്നീട് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് അത് കഷണ്ടിയായി മാറാന്‍ അധിക സമയം വേണ്ടെന്നതു തന്നെ കാര്യം.



Click it and Unblock the Notifications
