Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
നരച്ച മുടി തിരിച്ച് പിടിയ്ക്കാന്‍ വെള്ളമോ?
മുടി നരയ്ക്കുന്നത് വയസ്സാവുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ പലപ്പോഴും അകാലനര എന്ന വില്ലനെ പേടിയ്ക്കുന്നവരാണ് ഇന്നത്തെ തലമുറ. ചെറുപ്പത്തില്‍ തന്നെ മുടി നരച്ച് വൃദ്ധന് ലുക്കിലായാല് അത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തേയും ജീവിതത്തേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും.
എന്നാല്‍ ഇനി അകാല നരയെ പ്രതിരോധിയ്ക്കാന്‍ വെള്ളത്തിലും നെല്ലിക്കയിലും ചില മാര്‍ഗ്ഗങ്ങളുണ്ട്. പലപ്പോഴും ഇത്തരം മാര്ഗ്ഗങ്ങളൈ പലരും അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഫലം നിശ്ചയമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ നരച്ച മുടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

വെള്ളവും നെല്ലിക്കയും
നെല്ലിക്ക മുടി വളര്‍ച്ചയുടെ കാര്യത്തില്‍ എന്നും മുന്നിലാണ്. നെല്ലിക്ക പൊടി അരലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഇതില്‍ അല്പം നാരങ്ങ നീരും കൂടി മിക്സ് ചെയ്യുക. ഇത് കൊണ്ട് മുടി കഴുകുക. ഇത് തലമുടിയെ നരയില്‍ നിന്നും സംരക്ഷിക്കും.

നെയ്യ് ചേര്‍ത്തിളക്കുക
നെല്ലിക്ക ജ്യൂസില്‍ നെയ്യും ഇരട്ടിമധുരവും ചേര്‍ത്തിളക്കി ചെറിയ തീയ്യില്‍ വേവിച്ച് ക്രീം രൂപത്തിലാക്കുക. ഇത് കുളിയ്ക്കുന്നതിനു മുന്‍പ് മുടിയില്‍ പുരട്ടാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ നിറം വീണ്ടെടുക്കും.

പച്ചമാങ്ങയും നെല്ലിക്കയും
പച്ചമാങ്ങയും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ എണ്ണ ചേര്‍ത്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇതും മുടിയ്ക്ക നിറം നല്കുന്നു.

ഓറഞ്ചും നെല്ലിക്കപ്പൊടിയും
ഓറഞ്ച് നീരില്‍ നെല്ലിക്കപ്പൊടി ചേര്‍ത്തിളക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയ്ക്ക കറുപ്പ് നിറം നല്കുന്നു.

വെളിച്ചെണ്ണയും ചെറുനാരങ്ങയും
വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്പം ചെറുനാരങ്ങ നീര് മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് അകാല നരയെ പ്രതിരോധിയ്ക്കുന്നു.

സവാള നാരങ്ങയും
സവാള കഷണ്ടിയെ മാത്രമല്ല അകാല നരയേയും പ്രതിരോധിയ്ക്കും. അകാല നരയെ പ്രതിരോധിയ്ക്കാന്‍ സവാള നീരില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.



Click it and Unblock the Notifications
