Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിയില്‍ മഞ്ഞള്‍ പുരട്ടിയാല്‍.....
ഒട്ടേറെ ആന്റിസെപ്റ്റിക് ഘടകങ്ങള്‍ അടങ്ങിയ ഒരു ഔഷധമാണ് മഞ്ഞള്‍. സൗത്ത് ഏഷ്യന്‍ മേഖലയിലാണ് പാചകത്തില്‍ ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഇത് ഉപയോഗിച്ചുവരുന്നു.
ഒട്ടനേകം ഗുണങ്ങളുള്ള മഞ്ഞള്‍ ചര്‍മ്മത്തിലും, തലമുടിയിലും ഉപയോഗിക്കാം. മികച്ച പോഷണം നല്കുന്നതിനാല് ഇത് തലമുടിയുടെ പരിപാലനത്തിന് ഉത്തമമാണ്. തലമുടിയുടെ പരിചരണത്തില്‍ മഞ്ഞള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

താരന് മാറ്റാം
തലയിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്. മഞ്ഞളിലെ സമ്പന്നമായ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിന് പരിഹാരം നല്‍കും. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. മഞ്ഞളും ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കുക. അല്പസമയം കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

മുടികൊഴിച്ചില്‍ തടയാം
മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചില്‍ തടയാനാവും. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഒപ്പം ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞള്‍ തുല്യ അളവ് പാലും തേനുമായി കലര്‍ത്തി തലയില്‍ തേയ്ക്കുക. മസാജ് ചെയ്ത് അല്പസമയത്തിന് ശേഷം തല കഴുകാം.

മുടിക്ക് നിറം നല്‍കാം
തലമുടിക്ക് നിറം നല്‍കാനും മഞ്ഞള്‍ ഫലപ്രദമാണ്. മഞ്ഞള്‍ മൈലാഞ്ചിയുമായി കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മികച്ച ഫലം നല്‍കും. മഞ്ഞള്‍ തികച്ചും പ്രകൃതിദത്തമായ ഉത്പന്നമായതിനാല്‍ ദോഷങ്ങളൊന്നും ഉണ്ടാകുകയുമില്ല.

തലയിലെ പലവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു
മഞ്ഞള്‍ ഉപയോഗിച്ച് തലയിലെ പല തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കാനാവും. എസ്കിമ, ഫംഗസ് പ്രശ്നങ്ങള്‍, മുടിയുടെ കട്ടി കുറയല്‍, ചൊറിച്ചില്‍ തുടങ്ങിയവയ്ക്കൊക്കെ മഞ്ഞള്‍ ഉപയോഗിക്കാം. മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കിയത് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.

പേന്‍ മാറ്റാന്‍
തലയിലെ പേന്‍ മാറ്റാന്‍ നല്ലൊരു വഴിയാണ് മഞ്ഞള്‍ പുരട്ടുന്നത്. ഇത് പേനിനെ കൊന്നൊടുക്കും

മുടിയില്‍ മഞ്ഞള്‍ പുരട്ടിയാല്‍.....
തലയില്‍ പുരട്ടുന്ന എണ്ണയില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
