For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയറും പഴവും കഷണ്ടിയ്ക്ക് മരുന്നോ?

|

കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരില്‍ അധികവും. മുടി കൊഴിച്ചില്‍ അധികമാകുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണിയാണ് കാത്തിരിയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കണ്ട എണ്ണയെല്ലാം വാരിത്തേച്ച് ഉള്ള മുടി കൂടി കളയാന്‍ നില്‍ക്കാതെ ഫലപ്രദമായ പൊടിക്കൈകള്‍ക്ക് മുന്‍കൈയ്യെടുക്കുക. ബിയര്‍ കുടിയ്ക്കാത്തവരുണ്ടാകില്ല ഇന്നത്തെ കാലത്ത്. ഒരിക്കലെങ്കിലും ടേസ്റ്റ് നോക്കാത്തവര്‍ പോലും ഉണ്ടാവില്ല.

Banana and beer hairmask for baldness

എന്നാല്‍ ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും സഹായിക്കുന്നു. ബിയര്‍ മാത്രമല്ല ബിയറിനോടൊപ്പം പഴവും ചേരുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണം ലഭിയ്ക്കുന്നത്. കഷണ്ടിയ്ക്കുള്ള ഫലപ്രദമായ ചികിത്സ എങ്ങനെ ബിയറിലൂടെ നമുക്ക് പ്രാവര്‍ത്തികമാക്കാം എന്ന് നോക്കാം. 2 ദിവസം, മുടികൊഴിച്ചില്‍ പമ്പ കടത്താം

ആവശ്യമുള്ള സാധനങ്ങള്‍

Banana and beer hairmask for baldness

ഒരു മുട്ട, ഒരു പഴത്തിന്റെ പകുതി, അരക്കപ്പ് ബിയര്‍ അതായത് 100 മില്ലി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് കഷണ്ടിയ്ക്ക് പ്രതിവിധി തയ്യാറാക്കാന്‍ ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം

Banana and beer hairmask for baldness

ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പ്രതിവിധിയാണ് ഇത്. ഒരു മുട്ട പൊട്ടിച്ച് അതിന്റെ മഞ്ഞക്കരുവില്‍ പഴവും ബിയറും തേനും നന്നായി മിക്‌സ് ചെയ്യുക. എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്തതിനു ശേഷം ഇത് കഷണ്ടി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ഭാഗങ്ങളില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. കഷണ്ടിയെന്ന വില്ലനെ തടയാന്‍ ഈ എണ്ണ

Banana and beer hairmask for baldness

നല്ലതുപോലെ തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂര്‍ ഇത് തലയില്‍ തന്നെ വെയ്ക്കുക. തലയ്ക്ക് ചൂടു കൂടുതല്‍ തോന്നുന്നുവെങ്കില്‍ ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം തലയോട്ടി ഈ മിശ്രിതത്തെ ആഗിരണം ചെയ്യുന്നതാണ് ഈ ചൂടിന് കാരണം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഫലം നിശ്ചയമായും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Banana and beer hairmask for baldness

Unbelievable mixed banana and beer and applied to hair. The results are amazing!
Story first published: Wednesday, June 22, 2016, 10:51 [IST]
X
Desktop Bottom Promotion