Latest Updates
-
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത്
ഒടുവില്‍ കഷണ്ടിയ്ക്കുംപൂര്ണ പരിഹാരം
കഷണ്ടി എപ്പോഴും പ്രശ്നം തന്നെയാണ്. ഏത് പ്രായക്കാരിലായാലും കഷണ്ടി ഉണ്ടാക്കുന്ന പ്രശ്നം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ എന്തു ചെയ്യാനും നമ്മളില്‍ പലരും തയ്യാറാണ്. എന്തുകൊണ്ടാണ് കഷണ്ടിയെ പൂര്‍ണമായും പരിഹരിയ്ക്കാനാവാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
എന്നാല്‍ ബേക്കിംഗ് സോഡയിലൂടെ നമുക്ക് കഷണ്ടി പ്രതിരോധിയ്ക്കാം. കഷണ്ടി മാത്രമല്ല ബേക്കിംഗ് സോഡ പ്രതിരോധിയ്ക്കുന്നത്. ചര്‍മ്മപ്രശ്നങ്ങളേയും ബേക്കിംഗ് സോഡയിലൂടെ നമുക്ക് പരിഹരിയ്ക്കാം. ബേക്കിംഗ് സോഡ എങ്ങനെ കഷണ്ടി പ്രതിരോധിയ്ക്കുമെന്ന് നോക്കാം. മുടി കൊഴിച്ചില്‍ തടയാം രണ്ട് ദിവസം കൊണ്ട്

ഷാമ്പൂ + ബേക്കിഗ് സോഡ
ഷാമ്പൂവില്‍ അല്പം ബേക്കിംഗ് സോഡ മിക്സ് ചെയ്ത് സാധാരണ പോലെ മുടി കഴുകൂ. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യൂ. ഇത് മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും
മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇത് കഷണ്ടിയുള്ള ഭാഗങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കണം. ഒരാഴ്ച കൊണ്ട് തന്നെ വ്യത്യാസം അനുഭവിച്ചറിയാം.

ഉലുവയും ബേക്കിംഗ് സോഡയും
ഉലുവ വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസം അരച്ച് പേസ്റ്റാക്കി ഇതില്‍ അല്പം രണ്ട് നുള്ള് ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് രണ്ടും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയും
കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയുമാണ് കഷണ്ടി പ്രതിരോധിയ്ക്കുന്ന മറ്റൊരു പ്രധാന ഒറ്റമൂലി. കട്ടിയുള്ള കഞ്ഞിവെള്ളത്തില്‍ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്പ സമയത്തിനു ശേഷം കഴുകിക്കളയുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു.

ചര്‍മ്മം മൃദുലമാകാന്‍
മൃദുലമായ ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. അതിനായി ബേക്കിംഗ് സോഡ ഏറ്റവും നല്ലതാണ്. അരക്കപ്പ് ബേക്കിംഗ് സോഡ എടുത്ത് കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളമുപയോഗിച്ച് കുളിച്ചാല്‍ മതി.

പാദസംരക്ഷണത്തിനും ബേക്കിംഗ് സോഡ
പാദ സംരക്ഷണത്തിനും ബേക്കിംഗ് സോഡ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. പെഡിക്യൂര്‍ ചെയ്യാന്‍ ഏറ്റവും മികച്ചതാണ് ബേക്കിംഗ് സോഡ. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ മിക്സ് ചെയ്ത് അതില്‍ കാല് മുക്കി വെയ്ക്കുക. ഇത് പാദസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്.



Click it and Unblock the Notifications
