Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദം
നമ്മുടെ ശിരസ്സില്‍ ശരാശരി 1,00,000 വരെ തലമുടിയിഴകളുണ്ടാകും. ദിവസവും ധാരാളം മുടിയിഴകള്‍ കൊഴിയുകയും നിരവധിയെണ്ണം പുതിയതായി ഉണ്ടാവുകയും ചെയ്യും. എന്നാല്‍ തലയില്‍ നിന്ന് അമിതമായി മുടി പൊഴിയാന്‍ തുടങ്ങിയാല്‍ ശ്രദ്ധിക്കണം.
ബാള്‍ഡ് സ്പോട്ടുകള്‍ എന്ന് സാധാരണമായി അറിയപ്പെടുന്ന അവസ്ഥയുണ്ട്. ആലോപീഷ്യ അരീറ്റ എന്ന ഈ അവസ്ഥ തലയില്‍ നിന്ന് മുടി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് വേഗത്തിലോ സാവധാനമോ സംഭവിക്കാം. ഇത്തരത്തിലുള്ള പ്രശ്നം തലയോട്ടിയെയാണ് സാധാരണമായി ബാധിക്കാറെങ്കിലും ശരീരത്തില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.

അലോപീഷ്യയുടെ പ്രധാന കാരണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമില്ലാത്തതും, അമിതമായ സമ്മര്‍ദ്ധവും, പാരമ്പര്യ ഘടകങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും, താരനുമൊക്കെയാകാം.
ഈ പ്രശ്നം പരിഹരിക്കാന്‍ മരുന്ന് കഴിക്കാം. പ്രകൃതി ചികിത്സയാണ് സ്വീകരിക്കുന്നതെങ്കില്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ നിരവധി ഔഷധങ്ങളുണ്ട്. മുടികൊഴിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന അത്തരം ചില ആയുര്‍വേദ ഔഷധങ്ങളെക്കുറിച്ച് മനസിലാക്കുക.

1. തുളസി - ഇന്ത്യയില്‍ മിക്ക വീടുകളിലും കാണപ്പെടുന്ന തുളസി 5000ല്‍ പരം വര്‍ഷങ്ങളായി ഉപയോഗിക്കപ്പെടുന്ന ഔഷധമാണ്. ഈ ഔഷധ സസ്യം പതിവായി ഉപയോഗിച്ചാല്‍ മുടിക്ക് കരുത്ത് ലഭിക്കുകയും അകാലനര തടയുകയും ചെയ്യും.
ഉപയോഗരീതി - തുളസിയുടെ കായ ആവണക്കെണ്ണയുമായി ചേര്‍ത്ത് തലയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. കൂടാതെ കുളിക്കുന്നത് മുമ്പ് നെല്ലിക്കയും തുളസിയും ചേര്‍ത്ത് തലയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ കുറയാന്‍ സഹായിക്കും.

2. ബ്രഹ്മി - ആയുര്‍വേദ ഔഷധ സസ്യമായ ബ്രഹ്മി കാലങ്ങളായി കേശസംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നതാണ്. പണ്ടുകാലം മുതല്ക്കേ മുടിവളര്‍ച്ച ശക്തിപ്പെടുത്താനായി ബ്രഹ്മി ഉപയോഗിച്ചു വരുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഉപയോഗരീതി - ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബ്രഹ്മി ഓയില്‍ തലയില്‍ തേക്കുക.
3. ത്രിഫല - മൂന്നോ അതിലധികമോ ഔഷധങ്ങളുടെ ഗുണമുള്ളതാണ് ത്രിഫല. തലമുറകളായി ഈ ആയുര്‍വേദ ഔഷധം മുടികൊഴിച്ചില്‍ തടയാനായി ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ ഡോക്ടര്‍മാര്‍ ക്യാപ്സൂള്‍, പൊടി, ചായ എന്നീ രൂപങ്ങളില്‍ ത്രിഫല ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ത്രിഫല മുടിയുടെ കോശങ്ങള്‍ക്ക് നവജീവന്‍ നല്‍കുകയും മുടിവളര്‍ച്ച ശക്തിപ്പെടുത്തുകയും ചെയ്യും.
ഉപയോഗരീതി - ത്രിഫലയും കറ്റാര്‍വാഴയും പേസ്റ്റ് രൂപത്തിലാക്കി പതിവായി തലയില്‍ തേക്കുക.



Click it and Unblock the Notifications