Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. കാരണങ്ങള്‍ പലതുണ്ടാകാം. ഭക്ഷണത്തിലെ അപര്യാപ്തത, വെള്ളം, കാലാവസ്ഥ, താരന്, മരുന്നുകള്‍ എന്നിങ്ങനെ പോകുന്നു ഇത്.
മുടികൊഴിച്ചിലിന് പരിഹാരങ്ങളുമുണ്ട്. ആയുര്‍വേദത്തിലും മുടികൊഴിച്ചിലിന് പല പരിഹാരങ്ങളും പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ പിത്തദോഷം അധികമാകുന്നതാണ് മുടികൊഴിച്ചിലിന് ഇട വരുത്തുന്നത്. ചായ, കാപ്പി, മദ്യം, വറുത്ത ഭക്ഷണങ്ങള്‍ ഇവയെല്ലാം പിത്തദോഷത്തിന് ഇട വരുത്തുകയും ചെയ്യും. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം
ആയുര്‍വേദത്തിലും മുടികൊഴിച്ചിലിന് പല പരിഹാരങ്ങളും പറയുന്നുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
കാല് കപ്പ് കറ്റാര്‍ വാഴ ജ്യൂസില്‍ ഒരു നുള്ളു ജീരകമിട്ട് ദിവസം മൂന്നു തവണ കുടിയ്ക്കുക. ജ്യൂസിന് പകരം ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലായാലും മതി.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ക്യാരറ്റ്, ലെറ്റൂസ്, ചീര എന്നിവയുടെ ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
രാവിലെ ഒരു ടീസ്പൂണ്‍ വെള്ള എള്ളു കഴിയ്ക്കാം. ഇത് മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ നല്ല ഉറവിടമാണ്. മുടിവളര്‍ച്ച വര്‍ദ്ധിയ്ക്കും.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ദിവസവും തൈര് കഴിയ്ക്കുന്നത് മുടിവളര്‍ച്ചയ്ക്ക് ഗുണകരമാണ്. മുടി കൊഴിച്ചില്‍ കുറയുകയും ചെയ്യും.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ഇലക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, സിങ്ക്, സള്‍ഫര്‍, ഫാറ്റി ആസിഡുകള്‍ എന്നിവ മുടികൊഴിച്ചില്‍ തടയാന്‍ വളരെ പ്രധാനമാണ്. മുളപ്പിച്ച ധാന്യങ്ങള്‍, യീസ്റ്റ്, സംഭാരം, നട്സ്, പാല്, സോയാബീന്‍സ്, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ ഇത് ധാരാളമുണ്ട്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
വെള്ളം കുടിയ്ക്കേണ്ടത് വളരെ പ്രധാനം. കാരണം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത് അത്യാവശ്യമാണ്. മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണിത്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
മദ്യം മുടിയുടെ ഏറ്റവും വലിയ ശത്രുവാണ്. മദ്യപാനശീലം ഉപേക്ഷിയ്ക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ശരീരത്തിന്റെ ഗുരുത്വാകര്‍ഷണം വിപരീതദിശയിലാക്കുന്നത് മുടിവളര്‍ച്ചയെ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. സര്‍വാംഗാസനം പോലെയുള്ളവ തലയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
എക്ലിപ്റ്റ പ്രോസ്റ്റാറ്റ എന്ന ശാസ്ത്രിയ നാമമുള്ള ഭൃംഗരാജ എന്ന സസ്യം മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. മുടി വളരാന്‍ ഇതിന്റെ എണ്ണ ഏറെ നല്ലതാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ബ്രഹ്മി തൈരുമായി കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയും.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
നെല്ലിക്ക കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും. മുടിവളര്‍ച്ചയെ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുണ്ട്. നെല്ലിക്കാപ്പൊടി, തൈര്, മയിലാഞ്ചിപ്പൊടി, ബ്രഹ്മിപ്പൊടി എന്നിവ കലക്കി ഹെയര്‍ മാസ്കായി ഉപയോഗിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
ആര്യവേപ്പില അരച്ചതോ ഉണക്കിപ്പൊടിച്ചതോ തൈര് അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണകരം.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
അശ്വഗന്ധ മുടികൊഴിച്ചില്‍ തയാന്‍ നല്ലതാണ്. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കാനുള്ളതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് മുടികൊഴിച്ചില്‍ കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാനും ലൈംഗികശേഷിയ്ക്കുമെല്ലാം അശ്വഗന്ധ ആയുര്‍വേദ പ്രകാരം ഏറെ നല്ലതാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
വെളിച്ചെണ്ണ, ആംല(നെല്ലിക്ക) ഓയില്‍, ബ്രഹ്മി ഓയില്‍, ആര്ണിക ഓയില്‍, കടുകെണ്ണ എന്നിവ മുടിവളര്‍ച്ചയെ സഹായിക്കുന്നവയാണ്.

മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍, വളരാന്‍ ആയുര്‍വേദം
തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ മുടിവേരുകളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു. ഇവയും തലയില്‍ പുരട്ടി മസാജ് ചെയ്യാം. ബീജം, ചില ആരോഗ്യവസ്തുതകള്‍

Click it and Unblock the Notifications