Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുടിവളര്‍ച്ചയ്ക്ക് എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതി
എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ, അതുമല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ഓയില്‍ തലയില്‍ തേയ്ക്കുന്നത്, തേച്ചു കുളിയ്ക്കുന്നത് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് ഒരു ശീലമാണ്.
എന്നാല്‍ എണ്ണതേച്ചു കുളിയുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇതിന് ചില ചിട്ടകളുമുണ്ട്. ഇവ പാലിച്ചു തന്നെ ചെയ്യണമെന്നാണ് പറയുക.
ഇത്തരത്തിലുള്ള ചില ചിട്ടകള്‍, അതായത് എണ്ണ എങ്ങനെ തേയ്ക്കണം, എപ്പോള്‍ തേയ്ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആയുര്‍വേദം വിശദീകരിയ്ക്കുന്നു. ഓരോരോ പ്രശ്നങ്ങള്‍ക്ക് എതു വിധത്തില്‍ എണ്ണ തേച്ചാലാണ് പരിഹാരമുണ്ടാവുകയെന്നതും ആയുര്‍വേദം വിശദീകരിയ്ക്കുന്നുണ്ട്.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
മുടിവളരുക, മുടിയ്ക്കു മൃദുത്വവുംതിളക്കവും നല്‍കുക, ഇന്ദ്രിയങ്ങള്‍ക്ക് ആരോഗ്യം നല്‍കുക, മുഖത്തെ ചുളിവുകള്‍ കുറയ്ക്കുക എന്നിവയാണ് തലയില്‍ എണ്ണ തേയ്കുന്നതു കൊണ്ട് ആയുര്‍വേദം ഫലമായി പറയുന്നത്.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
ഇതിനായി എള്ളെണ്ണയാണ് ഏറെ ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. കഷണ്ടി, മുടിനരെ ഒഴിവാക്കാന്‍, തലവേദന മാറ്റാന്‍ എന്നിങ്ങനെ എള്ളെണ്ണ തലയില്‍ തേയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ പലതാണ്.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
ഇതല്ലെങ്കില്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഉപയോഗിയ്ക്കാം. കോള്‍ഡ്, സൈനസൈറ്റിസ് എന്നിവ തടയാന്‍ ഇത് സഹായിക്കും. ഇതുമല്ലെങ്കില്‍ ഭൃംഗരാജതൈലം, ബ്രഹ്മി ഓയില്‍ എന്നിവയും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
കിടക്കും മുന്‍പ് ശിരോചര്‍മത്തില്‍ എണ്ണ പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. ഇതു രാത്രി മുഴുവന്‍ തലയിലിരിയ്ക്കണം. രാവിലെ ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇങ്ങിനെ ചെയ്യുന്നത് മുടി വളരാനും അറ്റം പിളരുന്നത് ഒഴിവാക്കാനും നരയൊഴിവാക്കാനുമെല്ലാം സഹായിക്കും. ശിരോചര്‍മത്തില്‍ മാത്രമല്ല, മുടിത്തുമ്പു വരെ പുരട്ടുക.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
എണ്ണ ചെറുതായി ചൂടാക്കി പുരട്ടുന്നതാണ് നല്ലത്. എന്നാല്‍ പിത്തദോഷമുള്ളവരും തലവേദനയുള്ളവരും ഇതൊഴിവാക്കുക.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
താരന് മാറ്റാന്‍ എണ്ണ ദിവസവും പുരട്ടാം. ഇതില്‍ ആര്യവേപ്പില പോലെ കയ്പ്പുള്ള ഇലകളിട്ടു തിളപ്പിയ്ക്കുന്നത് ഗുണം നല്‍കും.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
നല്ല ഉറക്കം ലഭിയ്ക്കാന്‍ കിടക്കും മുന്‍പ് എള്ളെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതികള്‍
തലവേദനയുള്ളവര്‍ ഇതു മാറാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയില്‍ തെരഞ്ഞെടുക്കുക. വാതദോഷം കൊണ്ടാണ് തലവേദന. വാതദോഷം കൂടുന്നത് വൈകീട്ട് 6 മണിയോടെയാണ്. ഈ സമയത്തു വേണം തലയില്‍ എണ്ണ പുരട്ടാന്‍.



Click it and Unblock the Notifications
