For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍

|

കഷണ്ടി തന്നെയാണ് ഇന്നത്തെ കാലത്തെ പ്രധാന വില്ലന്‍. പലപ്പോഴും കഷണ്ടി മാറ്റാന്‍ വേണ്ടി ശ്രമിച്ച് ഉള്ള മുടി കൂടി പോകുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് കണ്ടു കൊണ്ടിരിക്കുന്നത്. വെളുക്കാന്‍തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് പല ചെറുപ്പക്കാര്‍ക്കും ഉള്ളത്. ജീവിത രീതിയും ഭക്ഷണ രീതിയുമാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നത്. ചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരം

എന്നാല്‍ പഴഞ്ചൊല്ലിനെ ഇനി നമുക്ക് മറക്കാം, കാരണം കഷണ്ടിയ്ക്കും പരിഹാരമുണ്ട് എന്നതാണ് സത്യം. പല കാരണങ്ങള്‍ കൊണ്ട് കഷണ്ടി ഉണ്ടാവാം. പലപ്പോഴും മാനസിക സമ്മര്‍ദ്ദവും ഇതിന്റെ പ്രധാന കാരണമാണ്. എന്നാല്‍ വെറും ഷാമ്പൂവിലൂടെ മുടി വളര്‍ച്ചയും കഷണ്ടിയും പ്രതിരോധിയ്ക്കാം എങ്ങനെയെന്ന് നോക്കാം.... സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം ഏഴ് ദിവസം കൊണ്ട്‌

 ഷാമ്പൂവിന്റെ കഴിവ്

ഷാമ്പൂവിന്റെ കഴിവ്

ബേബി ഷാമ്പൂവാണ് ഇത്തരത്തില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ലത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഷാമ്പൂ മാത്രമല്ല ഷാമ്പൂവിനോടൊപ്പം മൂന്ന് കൂട്ടുകള്‍ കൂടി ചേരുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയിലാണ് ഷാമ്പൂവിനോടൊപ്പം ചേര്‍ക്കേണ്ടത്. പത്ത് തുള്ളി റോസ്‌മേരി ഓയിലാണ് ഷാമ്പൂവിനോടൊപ്പം ആദ്യം ചേര്‍ക്കേണ്ടത്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

റോസ്‌മേരി ഓയില്‍ തലയോട്ടിയിലെ രക്തപ്രവാഹം വേഗത്തിലാക്കുന്നു. മാത്രമല്ല ഇത് മുടിയ്ക്ക കരുത്ത് നല്‍കാനും സഹായിക്കുന്നു

 ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയിലും ഇത്തരത്തില്‍ കഷണ്ടിയെ ഇല്ലാതാക്കുകയും മുടിവളര്‍ച്ചയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. ഇത് മുടിയിഴകളെ കൂടുതല്‍ ബലമുള്ളതാക്കുന്നു. തലയോട്ടിയില്‍ ഊര്‍ജ്ജം ലഭിയ്ക്കുന്നതിനും മുടിവളര്‍ച്ചയെ സഹായിക്കുന്നതിനും കാരണമാകുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ ആണ് മൂന്നാമതായി ചേര്‍ക്കേണ്ടത്. വിറ്റാമിന്‍ ഇ മുടിവളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ്. ഇത് മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഷാമ്പൂവിനോടൊപ്പം എങ്ങനെ ഇവയെല്ലാം ചേര്‍ക്കാം എന്ന് നോക്കാം. 10 തുള്ളി റോസ്‌മേരി ഓയിലും 10 തുള്ളി ലെമണ്‍ ഓയിലും ഷാമ്പൂവില്‍ കലര്‍ത്തി രണ്ട് വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ കൂടി പൊചിട്ടു ചേര്‍ത്ത് നല്ലതുപോലെ കുലുക്കി ഉപയോഗിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മൂന്ന് കൂട്ടുകളും തേര്‍ത്ത ഷാമ്പൂ തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിച്ച് 10 മിനിട്ട് നല്ലതുപോലെ മസ്സാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ നല്ലതു പോലെ കഴുകിക്കളയുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്. കഷണ്ടിയും മുടി കൊഴിച്ചിലും മാറി നല്ലതുപോലെ മുടി തഴച്ച് വളരാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

English summary

Add These Ingredients To Your Shampoo And Say Goodbye To Hair Loss

We present you a home made shampoo which can help you to solve hair loss.
Story first published: Friday, July 22, 2016, 12:54 [IST]
X
Desktop Bottom Promotion