Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കൊഴിഞ്ഞുപോകാതെ സൂക്ഷിക്കൂ..
മുടി കൊഴിച്ചില് ആണ്-പെണ് ഭേദമന്യേ മിക്കവര്ക്കും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ്. മറുനാടുകളില് പോയി വെള്ളം മാറി കുളിക്കുന്നതും, ഭക്ഷണരീതികളും, വൃത്തിയാക്കാത്തതും മുടി കൊഴിയാന് കാരണമാക്കും. പുരുഷന്മാരില് മുടികൊഴിച്ചില് 60 ശതമാനവും കഷണ്ടിക്ക് കാരണമാകുന്നു.
കണ്ണ് അഴകായിട്ടിരിക്കാന്..
മാനസിക സമ്മര്ദ്ദവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തുടര്ച്ചയായ പനി, മാനസിക രോഗങ്ങള്, ശക്തിയേറിയ മരുന്നുകളുടെ ഉപയോഗം എന്നിവയും മുടി കൊഴിച്ചില് ഉണ്ടാക്കാം. മുടി കൊഴിച്ചില് പെട്ടെന്ന് തടഞ്ഞുനിര്ത്താന് കഴിയില്ല. മുടി കൊഴിഞ്ഞു പൊകാതെ സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. മുടികൊഴിച്ചില് തടയാന് ചില ആയുര്വ്വേദ നുറുങ്ങുകള് പറഞ്ഞുതരാം..

ആയുര്വ്വേദ വഴികള്
ഒരുപിടി കൂവളത്തില, കുറുന്തോട്ടിയില, ചെമ്പരത്തിയില എന്നിവ അരച്ച് തലയില് തേച്ച് പിടിപ്പിക്കാം.

ആയുര്വ്വേദ വഴികള്
ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്ത്ത മിശ്രിതം തലയോട്ടില് നന്നായി തേച്ച് പിടിപ്പിക്കാം.

ആയുര്വ്വേദ വഴികള്
കറ്റാര്വാഴയുടെ ജെല് തലയില് പുരട്ടി അരമണിക്കൂര് വയ്ക്കാം.

ആയുര്വ്വേദ വഴികള്
മൈലാഞ്ചി ഇല അരച്ച് ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില് ചേര്ത്ത് കാച്ചി ദിവസവും തലയില് തേക്കാം.

ആയുര്വ്വേദ വഴികള്
ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും ചതച്ച് താളിയാക്കി ഷാമ്പൂവിന് പകരമായി തേക്കാം.

ആയുര്വ്വേദ വഴികള്
താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില് കാച്ചി പുരട്ടുന്നതും നല്ലതാണ്.

ആയുര്വ്വേദ വഴികള്
വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക.

ആയുര്വ്വേദ വഴികള്
നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക.

ആയുര്വ്വേദ വഴികള്
അശ്വഗന്ധചൂര്ണ്ണം പാലില് ചേര്ത്ത് എന്നും കുടിക്കുക.

ആയുര്വ്വേദ വഴികള്
വെളുത്തുള്ളി നിത്യവും കഴിക്കുന്നതും മുടികൊഴിച്ചില് തടയും.

ആയുര്വ്വേദ വഴികള്
കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തേക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
