Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടിയുടെ കാര്യത്തില്‍ വേവലാതി വേണ്ട
മുടി കൊഴിയുന്നതും മുടിയുടെ പ്രശ്നങ്ങളും കുറച്ചൊന്നുമല്ല പെണ്‍കുട്ടികളെ ബാധിക്കുന്നത്. പെണ്‍കുട്ടികളെ എന്നല്ല ആണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ തന്നെയാണ് എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്കു പോലും വേവലാതിപ്പെടുന്ന അവസ്ഥയായിരിക്കും ഇവരുടെ എന്നു വേണം കരുതാന്‍. മുടിസംരക്ഷണത്തിന് പേരയില
ആരോഗ്യവും ഭംഗിയും ആകര്ഷണവുമുള്ളതായി തലമുടിയെ മാറ്റാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഭക്ഷണ കാര്യവും നമ്മുടെ വൃത്തിയുമാണ് മുടിയെ സംരക്ഷിക്കുന്നതെന്നില് സംശയമില്ല. ശരീരത്തില്‍ ഏറ്റവും പെട്ടെന്ന് വളരുന്ന ഒന്നാണ് മുടി. മുടിയഴക് വര്‍ദ്ധിപ്പിക്കും എണ്ണകള്‍
എന്നാല്‍ ഭക്ഷണത്തിലെ പ്രോട്ടീന്‍ കുറയുന്നതിലൂടെ അത് മുടി വളര്‍ച്ചയേയും കാര്യമായി ബാധിക്കുന്നു. മുടി സംരക്ഷിക്കാന്‍ നമ്മള് ശ്രദ്ധിക്കേണ്ട വീട്ടു കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുടി കൊഴിച്ചില്‍ സാധാരണ
മുടി കൊഴിയുന്നത് സാധാരണയാണ്. കാരണം 100 മുതല്‍ 150 മുടി വരെ ദിവസവും കൊഴിയുന്നത് വലിയ കാര്യമാക്കേണ്ട ആവശ്യമില്ല. അതിനാല്‍ ഇത്തരത്തിലുള്ള ചെറിയ മുടി കൊഴിച്ചിലിന് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.

നനഞ്ഞ മുടി ശ്രദ്ധിച്ച്
നനഞ്ഞ മുടി എപ്പോഴും വളരെ സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. കാരണം നനഞ്ഞ മുടി ചീകുമ്പോള്‍ പെട്ടെന്ന് പൊട്ടിപ്പോവാന്‍ സാധ്യതയുള്ളതിനാല്‍ അകന്ന പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിക്കണം.

മുടി മുറിക്കേണ്ടത് അത്യാവശ്യം
മുടി മുറിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ 3 മാസം കൂടുമ്പോഴും മുടി മുറിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും.

കളര്‍ ഒഴിവാക്കുക
പലരും മുടിയില്‍ കളര്ചെയ്യുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കളറുകള്‍ മുടിയുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.

മുടി കഴുകുന്നത് ശ്രദ്ധിച്ച്
എല്ലാ ദിവസവും മുടി കഴുകേണ്ട ആവശ്യമില്ല. മുടി കഴുകുമ്പോള്‍ നല്ല കമ്പനിയുടെ കണ്ടീഷണര്‍ എപ്പോഴും ഉപയോഗിക്കുക.

ഷാമ്പൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക
ഷാമ്പൂ തിരഞ്ഞെടുക്കുമ്പോള്‍ നല്ല കമ്പനിയുടെ ഷാമ്പൂ തിരഞ്ഞെടുക്കുക. മാത്രമല്ല ഒരേ ഷാമ്പൂ തന്നെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ശ്രമിക്കുക.

ആരോഗ്യത്തിന് എണ്ണ
മുടിയില്‍ ധാരാളം എണ്ണ ഉപയോഗിക്കുക. എണ്ണ ഉപയോഗിച്ചുള്ള മസാജ് മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ഇത് തലയ്ക്ക് തണുപ്പ് നല്‍കുകയും ചെയ്യുന്നു.

സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക
മുടിയില്‍ സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചൂടം മറ്റു പ്രശ്നങ്ങളും മുടി പൊട്ടിപ്പോവാന്‍ ഇടയാക്കുന്നു.



Click it and Unblock the Notifications
