Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ത്രീകളിലെ മുടികൊഴിച്ചിലിന് 10 കാരണങ്ങള്‍
ഒരു സ്ത്രീയുടെ ശരീരം അവരുടെ ജീവിതകാലത്ത് പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഇത്തരം ചില മാറ്റങ്ങള്‍ ചിലപ്പോള്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യം ഇതിന്റെ മൂല കാരണം കണ്ടെത്തണം . എങ്കില്‍ മാത്രമെ ശരിയായ ചികിത്സ നിര്‍ദ്ദേശിക്കാന്‍ കഴിയു.
ഡയറ്റ് ട്രിക്കുകള്‍ അറിയൂ
സ്ത്രീകളിലെ മുടികൊഴിച്ചിലിനുള്ള പത്ത് കാരണങ്ങളാണ് ഇവിടെ പറയുന്നത്. ഇതില്‍ ഏതാണ് നിങ്ങളുടേതെന്ന് കണ്ടെത്തി പ്രതിവിധി ചെയ്യുക.

1. മോശം കേശ പരിചരണം
മുടി ആകര്‍ഷകമാക്കുന്നതിനും ചുരുട്ടുന്നതിനും മറ്റുമുള്ള ഉപകരണങ്ങള്‍, ജെല്‍, സ്പ്രെ, നിറം പോലുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം മുടിയിഴകളെ നശിപ്പിക്കും ഇവയുടെ ദീര്‍ഘകാല ഉപയോഗം മുടിയുടെ വളര്‍ച്ച മുരടിപ്പിക്കും. മുടി മുറുക്കി പിന്നുക, നല്ലതല്ലാത്ത ചീപ്പ്, മുടി പിരിക്കല്‍ എന്നിവയും സാഹചര്യം കൂടുതല്‍ വഷളാക്കും.

2. പിസിഒഎസ്
ഇത്തരം അവസ്ഥയില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രൊജന്‍ അമിതമായി പുറന്തള്ളപ്പെടുകയും ഗര്‍ഭാശയത്തില്‍ ദ്രവ രൂപത്തിലുള്ള ചെറിയ കുമിള രൂപപ്പെടുകയും ചെയ്യും. ഇതാണ് സിസ്റ്റ് എന്ന് അറിയപ്പെടുന്നത്. ശരീരരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണിതിന് കാരണം. ഇതും മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

3. അനീമിയ
ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലേക്ക് എത്തുന്ന ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ഫലമായാണ് അനീമിയ ഉണ്ടാകുന്നത്. അമിതമായ ആര്‍ത്തവം മൂലവും ശരീരത്തിലെ ഫോലിക് ആസിഡിന്റെ അപര്യാപ്തത മൂലവും പല സ്ത്രീകള്‍ക്കും അനീമിയ ഉണ്ടാവാറുണ്ട്. ഇത് ഹീമോ ഗ്ലോബിന്റെ ഉത്പാദനം കുറയ്ക്കും. അതിനാല്‍ പല അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തുന്നത് കുറയും. മുടിയിഴകളിലേക്ക് ഓക്സിജന്‍ എത്തിയില്ല എങ്കില്‍ അവ പെട്ടെന്ന് ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യും. ഇതും മുടി കൊഴിയാന്‍ കാരണമാകും.

4. ആര്‍ത്തവ വിരാമം
ആര്‍ത്തവ വിരമം ഉണ്ടാകുന്നതോടെ സ്ത്രീ ശരീരത്തില്‍ പലതരം മാറ്റങ്ങള്‍ സംഭവിക്കും. അതില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ശരീരത്തിലെ ഈസ്ട്രൊജന്‍ നില താഴുന്നതാണ് ഇതിന് കാരണം. ശരിയായ പരിചരണം നല്‍കിയില്ല എങ്കില്‍ മുടി വരണ്ടു പോവുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. നേര്‍ത്ത ഷാമ്പവും കണ്ടീഷണറും ഉപയോഗിക്കുന്നതിനൊപ്പം ശരിയായ ആഹാര രീതി പിന്തുരുകയും ചെയ്യുക.

5. പ്രസവം
പ്രസവത്തെ തുടര്‍ന്ന പല സ്ത്രീകള്‍ക്കും മുടി കൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം , ഗര്‍ഭ കാലത്ത് ഈസ്ട്രൊജന്റെ അളവ് ഉയരുന്നതിനാല്‍ തല നിറയെ മുടിയുണ്ടാവും . കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഹോര്‍മോണിന്റെ അളവ് പഴയ നിലയിലേക്ക് ആവുകയും മുടി കൊഴിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ്. ഏതാനം ആഴ്ചകള്‍ക്ക് ശേഷം മുടി വളര്‍ച്ച സാധാരണ സ്ഥിതിയിലേക്ക് എത്തും.

6. പ്രോട്ടീന്റെ ആഭാവം
കെരാറ്റിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ കൊണ്ടാണ് നമ്മുടെ മുടി നിര്‍മ്മിച്ചിരിക്കുന്നത്. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ നമ്മള് കഴിക്കുന്നില്ല എങ്കില്‍ ശരീരത്തിലെ ഇതിന്റെ അളവ് കുറയുകയും മുടി പൊട്ടലിന് കാരണമാവുകയും ചെയ്യും. മുടി ദുര്‍ബലമാവുകയും അകാലത്തില്‍ പൊഴിയാന്‍ കാരണമാവുകയും ചെയ്യും.

7. മരുന്ന്
ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ അത് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ മുടി കൊഴിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടാറുണ്ട്. മറ്റ് ഹോര്‍മോണ്‍ മരുന്നുകളും ചികിത്സകളും സമാനമായ ഫലമാണ് ഉണ്ടാക്കുക. കീമോതെറാപ്പിയും മുടി കൊഴിച്ചിലിന് കാരണമാകും.

8. അമിതമായ ശരീരഭാര നഷ്ടം
ഭക്ഷണ നിയന്ത്രണത്തിലൂടെ വളരെ പെട്ടന്ന് ശരീര ഭാരം കുറയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയെ വളരെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കും. ഇതിന് കാരണം ശരീരത്തിലെ പോഷകങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന കുറവും ചില ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതുമാണ്. ഇതും മുടിയുടെ വളര്‍ച്ചയെ ബാധിക്കും.

9. രോഗങ്ങള്‍
ട്രൈഐയിഡോതൈറോനിന്, തൈറോക്സിന്‍ ഹോര്‍മോണുകള്‍ പുറന്തള്ളുന്നതിന്റെ ഉത്തരവാദിത്തം തൈറോയിഡിനാണ്. ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ഇവ ആവശ്യമാണ്. ഹൈപ്പര്‍, ഹൈപ്പോ തൈറോയിഡിസം ഉള്ള വ്യക്തികളില്‍ ഈ ഹോര്‍മോണുകളുടെ പുറന്തള്ളല്‍ കൂടുതലോ കുറവോ ആയിരിക്കും . ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പല തരം പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തില്‍ പലമാറ്റങ്ങള്‍ ഉണ്ടാകുന്നത് മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാം. സ്വയംപ്രതിരോധ രോഗം ഉണ്ടെങ്കില്‍ നമ്മുടെ സ്വന്തം കോശങ്ങള്‍ക്കും കോശജാലങ്ങള്ക്കും എതിരെ ശരീരം ആന്റിബോഡികള്‍ സൃഷ്ടിക്കും. ഇവ മുടിയെയും മറ്റ് അവയവങ്ങളെയും ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

10 . മാറാ രോഗങ്ങള്‍
പ്രമേഹം, സോറിയാസിസ് തുടങ്ങിയ രോഗങ്ങളും മുടി കൊഴിച്ചിലിന് കാരണമാകും. പ്രമേഹം ശരീരത്തിന്റെ രക്തചക്രമണത്തെ പ്രതികൂലമായി ബാധിക്കും. ഇത് മൂലം ശിരോചര്മ്മത്തിലേക്കെത്തുന്ന രക്തത്തിന്റെ അളവ് കുറയുകയും മുടിയിഴകള്‍ ദുര്‍ബലമായി കൊഴിയാന്‍ കാരണമാവുകയും ചെയ്യും. സോറിയാസിസ് ഒരു ത്വക് രോഗമാണ്. മുടിയെയും തലയോട്ടിയെയും ബാധിക്കുന്ന മറ്റൊരു രോഗമാണിത്.



Click it and Unblock the Notifications
