Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഹെയര്‍ സ്പായുടെ 10 ഗുണങ്ങള്‍
മുടിക്ക് അഴകും ആരോഗ്യവും നല്കുന്ന ഹെയര്സ്പായോടുള്ള പ്രിയം ഇപ്പോള്‍ കൂടി വരികയാണ്. മുടി വീണ്ടു വളരുന്നതിനുള്ള ചികിത്സയാണിത്.
താരന്, മുടികൊഴിച്ചില്‍, വരണ്ടതും മങ്ങിയതുമായ മുടി തുടങ്ങി നിരവധി പ്രശ്നങ്ങള്‍ മുടിയുമായി ബന്ധപ്പെട്ട് പലരും നേരിടുന്നുണ്ട്. സ്പാ പരിചരണത്തിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും രക്തയോട്ടവും മെച്ചപ്പെടുത്താനും ആയാസം കുറയ്ക്കാനും ഇത് സഹായിക്കും.
ഹെയര്‍ സ്പാ ഗുണങ്ങള്‍

മികച്ച കണ്ടീഷനിങ്
മുടി കണ്ടീഷനിങ് ചെയ്യാനുള്ള ഹെയര്‍ സ്പാ മുടിയിഴകളെ ബലമുള്ളതാക്കും. മുടിയുടെ വേരുകള്‍ക്ക് ആഴത്തില്‍ പോഷണം നല്‍കുകയും മുടി വീണ്ടും വളരാന്‍ സഹായിക്കുകയും ചെയ്യും. ശിരോചര്‍മ്മത്തിന്റെ എണ്ണമയം നയന്ത്രിക്കും. ശിരോ ചര്‍മ്മത്തിന് നനവ് നല്കുന്നതിനാല് ചര്‍മ്മം വരണ്ടു പോകുന്നത് ഒഴിവാകും. ശിരോചര്‍മ്മത്തില്‍ അടിയുന്ന വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ ഹെയര്‍ സ്പാ പരിചരണത്തിലൂടെ നീക്കം ചെയ്യപ്പെടും. നശിച്ചതും നിറം മങ്ങിയതുമായ മുടിക്ക് പകരം ആരോഗ്യമുള്ള മൃദുലമായ മുടി ലഭിക്കും.

താരന് അകറ്റും
മുടികൊഴിച്ചിലിനും താരനും ഉള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് ഹെയര്‍ സ്പാ. ഉയര്‍ന്ന സമ്മര്‍ദ്ദം, അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ , ഹോര്‍മോണ്‍ വ്യതിയാനം , മുടിയ്ക്ക് ശരിയായ പരിചരണം നല്‍കാതിരിക്കുക എന്നിവ മൂലമാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സ്പാ പരിചരണത്തിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും കഴിയും.

ഉള്ളും ആരോഗ്യവുമുള്ള മുടി
ഹെയര്‍ സ്പാ പരിചരണം മുടിയിഴകളെ ബലമുള്ളതാക്കും.അതിനാല്‍ മുടി കട്ടിയായി വളരും. സ്പാ പരിചരണത്തിലൂടെ മുടിയുടെ അവസ്ഥ മാത്രമല്ല എണ്ണവും മെച്ചപ്പെടും. അതിനാല്‍ മുടിക്ക് കനവും ആരോഗ്യവും തോന്നിപ്പിക്കും.

തലയോട്ടിയുടെ വാര്‍ദ്ധക്യം തടയും
തലയോട്ടിയ്ക്ക് പ്രായമാകുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ഹെയര്‍ സ്പാ പരിചരണം ഇതിന് പരിഹാരം നല്‍കും. സെബം പുറന്തള്ളുന്നത് നിയന്ത്രിച്ച് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. തലയോട്ടിയുടെ മസ്സാജ് ഉള്‍പ്പെടുന്നതിനാല്‍ ഹെയര്‍ സ്പാ പരിചരണം വളരെ ഫലപ്രദമാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചൊറിച്ചില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.

മാനസിക സമ്മര്‍ദ്ദത്തിന് ആശ്വാസം
ഇന്നത്തെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം മാനസിക സമ്മര്‍ദ്ദമാണ്. ശരിയല്ലാത്ത ജീവിത ശൈലി, ജോലി സമ്മര്‍ദ്ദം, എന്നിവ മൂലമാണിത് ഉണ്ടാകുന്നത്. സ്പാ പരിചരണം ഇതിന് പരിഹാരം നല്‍കും. മസ്സാജ് ചെയ്യുന്നതിനാല്‍ തലയ്ക്ക് ആശ്വാസം ലഭിക്കുകയും അമിതമായ സമ്മര്‍ദ്ദം ഉണ്ടാവുന്നത് തടയുകയും ചെയ്യും. അതിനാല്‍ മുടി ആരോഗ്യത്തോടെ വളരും.

മങ്ങിയ ചുരുണ്ട മുടിക്ക് പരിഹാരം
ഹെയര്‍ സ്പാ പരിചരണത്തില്‍ തല എണ്ണതേച്ച് മസ്സാജ് ചെയ്യുന്നുണ്ട് . അതിനാല്‍ ശിരോ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന എണ്ണ മുടിക്ക് പോഷണം നല്‍കുകയും നിറം മങ്ങി ചുരുളുന്നതില് നിന്നും തടയുകയും ചെയ്യും. മുടിയെ പട്ട് പോലെ മൃദുലമാക്കുകയും ചെയ്യും.

ആരോഗ്യമുള്ള തലയോട്ടി
ആരോഗ്യമുള്ള തലയോട്ടി ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. അഴുക്കുകള്‍ ഒന്നുമില്ലാതെ തലയോട്ടി പരിചരിക്കുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ലാതെ മുടി ആരോഗ്യത്തോടെ വളരും.
തലയോട്ടിയെ വൃത്തിയാക്കുകയും ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ സ്പാ പരിചരണത്തിലൂടെ ആരോഗ്യമുള്ള തലയോട്ടി നേടിയെടുക്കാന്‍ കഴിയും.

എണ്ണമയം സന്തുലിതമാക്കും
അഴകും ആരോഗ്യവുമുള്ള മുടി നിലനിര്‍ത്തുന്നതിന് തലയോട്ടിയിലെ എണ്ണമയം സന്തുലിതമായിരിക്കണം. എണ്ണ സ്രവിക്കുന്നത് കുറഞ്ഞു പോയാല്‍ മുടി മങ്ങിയും വരണ്ടും ഇരിക്കും. എണ്ണ സ്രവിക്കുന്നത് അമിതമായാല്‍ മുടി ഒട്ടിപ്പിടിക്കും. അതു കൊണ്ട് മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ തലയോട്ടിയിലെ എണ്ണമയം സന്തുലിതമായി നിലനിര്‍ത്തണം.

മാലിന്യങ്ങള്‍ നീക്കം ചെയ്യും
മലിനീകരണം മൂലം മുടി വളരെ വേഗം നശിക്കും. രോമകൂപങ്ങളില്‍ മാലിന്യങ്ങള്‍ അടിയുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. സ്ഥിരമായി തല കഴുകുന്നതും സ്പാ പരിചരണവും മുടിയ്ക്ക് വൃത്തിയും ആരോഗ്യവും നല്‍കും. ഹെയര്‍ സ്പാ പരിചരണം മുടിക്ക് ആരോഗ്യം ഉറപ്പ് വരുത്തുകയും മങ്ങിയതും നശിച്ചതുമായ മുടിക്ക് പരിഹാരം നല്‍കുകയും ചെയ്യും.

മുടിയുടെ പോഷണം
സ്പാ പരിചരണത്തിലൂടെ ശിരോ ചര്‍മ്മത്തിന് നനവ് ലഭിക്കും. ഇത് എണ്ണ സ്രവിക്കുന്നത് സാധാരണ നിലയില്‍ ആക്കുകയും മുടിയെ പട്ട് പോലെ മൃദുലമാക്കാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications