Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടിയില്‍ മൈലാഞ്ചി തേക്കും മുമ്പ് ...
വിപണിയില്‍ ലഭ്യമായ ദോഷകരമായ ഹെയര്‍ ഡൈകളേക്കാള് മികച്ചതാണ് മൈലാഞ്ചിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ ധാരാളമായി മൈലാഞ്ചി ഉപയോഗിക്കുന്നുണ്ട്. ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളും സസ്യനിര്‍മ്മിതമായ ഉത്പന്നങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ തലമുടിയില്‍ ആദ്യമായി മൈലാഞ്ചി ഉപയോഗിക്കാന്‍ പോവുകയാണെങ്കില്‍ അതിന് മുമ്പ് ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. സംവേദനത്വം കൂടുതലാണെങ്കില്‍ തലയില്‍ ഒരു പാച്ച് ടെസ്റ്റ് നടത്തിയിട്ട് വേണം ഇത് ഉപയോഗിക്കാന്‍.

തലയില്‍ മുറിവില്ല എന്ന് ഉറപ്പാക്കുക
തലയില്‍ വ്രണങ്ങളോ മുറിവുകളോ ഉള്ളപ്പോള്‍ മൈലാഞ്ചി ഉപയോഗിക്കരുത്. ഈ സമയത്ത് ഡൈ ഉപയോഗിക്കുന്നത് മുറിവ് വഷളാക്കുകയും കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മൈലാഞ്ചി തലയില്‍ തേക്കാനായി മുറിവ് ഭേദമാകുന്നത് വരെ ഒന്നോ രണ്ടോ ആഴ്ച കാത്തിരിക്കുക.

ഹെയര്‍ കളര്‍ ഉപയോഗം
നിങ്ങള്‍ അടുത്ത കാലത്ത് രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഹെയര്‍ ഡൈ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മൈലാഞ്ചി ഉപയോഗിക്കാന്‍ കുറഞ്ഞത് ആറു മാസത്തോളം കാത്തിരിക്കണം. രാസവസ്തുക്കളാലുള്ള ഡൈയും മൈലാഞ്ചിയും പരസ്പരം കലരുന്നത് തലയോട്ടിക്കും മുടിക്കും കൂടുതല്‍ ദോഷകരമാകും.

മുടിയുടെ ഗന്ധം
ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മൈലാഞ്ചി ഉപയോഗത്തിന് ശേഷം മുടിയില്‍ ഗന്ധമുണ്ടാകും. ഒരാഴ്ചത്തേക്കെങ്കിലും ഈ ഗന്ധമുണ്ടാവുമെന്ന് ഓര്‍മ്മിക്കുക.

നീണ്ട കാത്തിരിപ്പ്
മൈലാഞ്ചി തലയില്‍ തേയ്ക്കുമ്പോള്‍ മുടിലേക്ക് നിറം പിടിക്കുന്നതിന് 2 മണിക്കൂറോളം ആവശ്യമാണ്. അതിന് സമയമുണ്ടെങ്കിലേ മൈലാഞ്ചി ഉപയോഗിക്കാവൂ.

എല്ലായിടത്തും ഒരേപോലെ നിറം ലഭിക്കില്ല
മൈലാഞ്ചി തലയില്‍ തേച്ചാല്‍ എല്ലായിടത്തും ഒരേപോലെ നിറം ലഭിക്കില്ല . തലമുടിയില്‍ പലയിടത്തായി നിറം കാണപ്പെടും.

മുടിക്ക് ആരോഗ്യകരം
മൈലാഞ്ചി തലമുടിക്ക് ആരോഗ്യകരമാണ്. മൈലാഞ്ചി തലയില്‍ തേയ്ക്കുമ്പോള്‍ മറ്റ് വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. രാസ ഹെയര്ഡൈകളും ഇതിനൊപ്പം ഉപയോഗിക്കരുത്.



Click it and Unblock the Notifications
