Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നരച്ച മുടിക്ക് അടുക്കള വൈദ്യം
നിങ്ങളുടെ നരച്ച മുടി എന്നെന്നേക്കുമായി മാറ്റണോ? പ്രകൃതിദത്തമായി മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ അടുക്കളയിലെ ചില ഭക്ഷ്യവിഭവങ്ങള്‍ ഇതിനായി ഉപയോഗിച്ചു നോക്കൂ. ഇത്തരം പ്രശ്നങ്ങള്‍ മാറ്റിതരാന്‍ അവയ്ക്ക് സാധിക്കും. ഇപ്പോള്‍ പ്രായമായവരുടെ മാത്രം പ്രശ്നമല്ല നരച്ച മുടി. യുവാക്കളുടെ പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് നരച്ച മുടി.
ഡൈ അടിച്ചും നിറങ്ങള്‍ അടിച്ച് നരച്ച മുടി മറച്ചും വെറുതെ മുടി കളയണോ? പ്രകൃതിദത്തമായ വഴികള്‍ തന്നെ തിരഞ്ഞെടുത്ത് നരച്ച മുടി ഇല്ലാതാക്കാം...

ഗോതമ്പ്
ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ അല്പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. ഒരു ഹെയര്‍ തെറാപ്പിയായി ഇതിനെ കാണാം.

മൈലാഞ്ചി പൊടി
ഹെന്ന അഥവാ മൈലാഞ്ചി പൊടി മുടിക്ക് നല്ല നിറം നല്കുന്ന ഒന്നാണ്. ഇത് മുടിക്ക് പ്രകൃതിദത്തമായി തിളക്കം നല്കുന്നു. നരച്ച മുടിയും മാറ്റി തരും.

നെല്ലിക്ക
അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

കറിവേപ്പില
മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

ക്യാരറ്റ് ഓയില്‍
ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

ഉലുവ
നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

നെയ്യ്
നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി.

കുരുമുളക്
അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും നിങ്ങളെ സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ ചേര്‍ക്കുക.

കട്ടന്‍ചായ
ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയേട്ടില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം.



Click it and Unblock the Notifications
