Latest Updates
-
ഓണസദ്യ വിളമ്പുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയട്ടെ! -
വിരുന്നുകാർ മടങ്ങിയോ? പുകയില്ലാതെ വീട് 'ക്ലീൻ' ചെയ്യാനും ദൃഷ്ടി കളയാനും ഈ ലളിത വഴികൾ -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; പോസിറ്റീവ് എനർജിയും ഐശ്വര്യവും തേടിയെത്തും -
ഓണം 2026: സാമ്പത്തിക നേട്ടത്തിന് ഈ 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുമോ? ഡൽഹി-എൻസിആറിലെ യാത്രക്കാർക്കായി ഇതാ ഒരു 5 മിനിറ്റ് സംരക്ഷണ റൂട്ടീൻ -
സൂര്യൻ പൂരം നക്ഷത്രത്തിലേക്ക്: പ്രണയവും കലയും പൂത്തുലയുന്ന കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; 2026 ഓഗസ്റ്റ് 29-ലെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
ഓണം വീക്കെൻഡ്: ഇന്ന് സുകർമ്മ, ത്രിപുഷ്കർ മുഹൂർത്തങ്ങൾ; പണമിടപാടുകൾക്കും അപേക്ഷകൾക്കും ഈ സമയം മികച്ചത് -
ഓഗസ്റ്റ് 29 നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? ഭാഗ്യനിറവും നമ്പറും അറിയാം -
ആഘോഷത്തിരക്കിലും ശ്രദ്ധ വേണം: 12 രാശിക്കാർക്കും ഇന്നത്തെ ദിനം എങ്ങനെ? സമ്പൂർണ്ണ രാശിഫലം ഇതാ
താരന് എന്തുകൊണ്ട്...?
മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണല്ലോ താരന്. ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും താരന് കൂടുതലായി കാണപ്പെടുന്നു. നവജാത ശിശുക്കളില്‍ പോലും താരന്റെ ശല്യം അനുഭവപ്പെടാറുണ്ട്. താരന് പലകാരണങ്ങളുമുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ താരന് മാറ്റാനുള്ള വിദ്യകള്‍ തേടി നടക്കുന്നവരോട് പറയാനുള്ളത് ആദ്യം എന്തുകൊണ്ടാണ് താരന് ഉണ്ടാകുന്നത് എന്നറിഞ്ഞിരിക്കണം.
താരന് അകറ്റാന്‍ ചില പൊടിക്കൈകള്‍
തലയില്‍ വെളുത്തപൊടി പോലെ കാണപ്പെടുന്ന ഇവ ചര്‍മത്തിലും പല പ്രശ്നങ്ങല്‍ ഉണ്ടാക്കുന്നുണ്ട്. 18 മുതല്‍ 40 വരെ പ്രായമുള്ളവരിലാണ് സാധാരണ താരനുണ്ടാകുന്നത്. എന്നാല്‍ ഇന്ന് പ്രായമായവരിലും ഇത് കാണപ്പെടുന്നുണ്ട്. താരനെക്കുറിച്ച് കൂടുതല്‍ വായിച്ചറിയൂ....

കാരണം എന്ത്..
ഏറ്റവും പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ എന്ന ഒരുതരം പൂപ്പലുകളാണ്. ഇവ സാധാരണയായി ചര്‍മത്തില്‍ വസിക്കുന്നവയാണ്. ചില സമയങ്ങളില്‍ ഇത് കൂടുതലായി വളര്‍ന്ന് താരനുണ്ടാക്കുന്നു.

താരന് രണ്ടുതരം
ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടുണ്ടാകുന്ന എണ്ണമയമുള്ള താരനാണ് ഒന്നാമത്തേത്. ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉത്പാദിപ്പിക്കുന്നു. ഇത് പൂപ്പലുകള്‍ വളരാന്‍ കാരണമാകുന്നു.

താരന് രണ്ടുതരം
സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിത ഉപയോഗം ശിരോചര്‍മം വരണ്ട് താരനുണ്ടാക്കുന്നു. ഇതാണ് വരണ്ട താരന്.

പാര്‍ക്കിന്‍സണിസം
പാര്‍ക്കിന്‍സണിസം എന്ന രോഗമുള്ളവരില്‍ താരന് കൂടുതലായി കാണപ്പെടാം. ഈ അസുഖം മൂലം തലയില്‍ എണ്ണമയം കൂടുന്നതാണ് ഇതിനു കാരണം.

മറ്റ് കാരണങ്ങള്‍
മദ്യപാനികള്‍, തടി കൂടിയവര്‍ എന്നിവരിലും താരന് വരാനുള്ള സാധ്യതയുണ്ട്.

മറ്റ് കാരണങ്ങള്‍
ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, അപസ്മാര രോഗികള്‍ എന്നിവരിലും താരന് കൂടുതലായി കാണപ്പെടുന്നു.

എയ്ഡ്സ്
എയ്ഡ്സ് രോഗികളില്‍ താരന് ഒരു പ്രധാന രോഗലക്ഷണമായി പറയുന്നുണ്ട്. അവരില്‍ പിറ്റിറോസ് പോറം ഫംഗസുകള്‍ കൂടുതലായി വളര്‍ന്നുവരുന്നതാണ് കാരണം.

വിറ്റാമിനുകളുടെ കുറവ്
ചില വിറ്റാമിനുകളുടെ കുറവ് കാരണവും താരന് വരാം. ബി കോംപ്ലക്സ് വിറ്റാമിനുകളായ ബയോട്ടിന്‍, പാന്റ്റോതനിക് ആസിഡ്, റിബോഫ്ളേവിന് എന്നിവയുടെ കുറവ് താരന് കാരണമാകുന്നു.

മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകളുടെ പാര്‍ശ്വഫലമായും താരനുണ്ടാകാം.

താരന് മാറ്റാന്‍
ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക.

താരന് മാറ്റാന്‍
ഉലുവ അരച്ച് തലയോട്ടില്‍ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.

താരന് മാറ്റാന്‍
താമരയുടെ ഇല താളിയാക്കി തലയില്‍ തേക്കുന്നതും താരന് അകറ്റും.

താരന് മാറ്റാന്‍
പാളയംകോടന് പഴം കുഴമ്പാക്കി തലയില്‍ പുരട്ടുന്നതും നല്ലതാണ്.

താരന് മാറ്റാന്‍
കടുക് അരച്ച് തലയില്‍ പുരട്ടുന്നതും താരന് മാറ്റും.

താരന് മാറ്റാന്‍
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications