Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി വളര്ത്താം നാടന് വഴികളിലൂടെ..
മുടിയഴക് പെണ്ണിന് പകുതി സൗന്ദര്യം നല്കുമെന്ന് എല്ലാര്ക്കും അറിയാം. പനങ്കുല പോലെയുള്ള മുടി പണ്ട് നാട്ടിന്പുറങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. നല്ല മുടി എല്ലാവരുടെയും സ്വപ്നമാണെങ്കിലും പരിചരണത്തെക്കുറിച്ചോര്ക്കുമ്പോള് മിക്കവരും പിന്വാങ്ങുകയാണ്.
വെളുത്ത മുടി കറുപ്പിക്കാം...
താരനും, മുടി കൊഴിച്ചിലും അകറ്റുന്നതിനും സമൃദ്ധമായി മുടി വളരുന്നതിനും ഒട്ടേറെ നാടന് പൊടിക്കൈകളുണ്ടായിരുന്നു പഴയ തലമുറയ്ക്ക്. അല്പം ഒന്നു ശ്രമിച്ചാല് നിങ്ങള്ക്കും അഴകേറുന്ന മുടി സ്വന്തമാക്കാം.

അഴകേറും മുടിയിഴകള്
ഒരു കപ്പ് തേങ്ങാപ്പാല് കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള് അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ് ചേര്ക്കുക. ഇത് തലയില് തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. മുടി കൊഴിച്ചില് മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.

അഴകേറും മുടിയിഴകള്
കറ്റാര്വാഴ, കയ്യോന്നി എന്നിവയുടെ നീര് ചെറുതായി ചൂടാക്കി വെളിച്ചെണ്ണയില് ചേര്ത്ത് തലയില് തേച്ച് പിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

അഴകേറും മുടിയിഴകള്
നെല്ലിക്ക ചതച്ച് പാലില് ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില് പുരട്ടുക. ആഴ്ചയില് രണ്ട് തവണ ചെയ്താല് മുടി കൊഴിച്ചില് മാറി മുടി നന്നായി വളരും.

അഴകേറും മുടിയിഴകള്
തേങ്ങാപ്പാല് തലയില് തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുകയാണെങ്കില് താരന് പരിഹാരമാകും.

അഴകേറും മുടിയിഴകള്
മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര് തിളപ്പിക്കുക. തണുക്കുമ്പോള് ഇതിലേക്ക് ഒരു സ്പൂണ് ആവണക്കെണ്ണ ചേര്ക്കാം. ഇത് തലയില് പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.

അഴകേറും മുടിയിഴകള്
തവിട് കളയാത്ത അരി, മുട്ട, മാംസം, പാല്, തൈര്, വെണ്ണ, പഴങ്ങള്, ഇലക്കറികള് എന്നിവ എന്നും ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് മുടിയുടെ വളര്ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.



Click it and Unblock the Notifications
