Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കുളി മുടി കളയാതിരിയ്ക്കാന്‍.......
സ്വിച്ച് ഇട്ടാല്‍ എല്ലാം കൈകളില്‍ എത്തിയാല്‍ നല്ലതായിരുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ സമൂഹം. മിക്കവരും ഇപ്പോള്‍ കുളിക്കുന്നത് പല രീതിയിലാണ്. വെള്ളം എങ്ങാനും തീര്‍ന്നുപോയാല്‍ കുളിയും മുടങ്ങും. കുളിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന ഒരു ബോധവുമില്ല.
മുടിയെ കേടുവരുത്തുന്ന കുളിയാണ് ശീലിച്ചിരിക്കുന്നത്. എന്തും അമിതമായാല്‍ ആപത്താണെന്ന് കേട്ടിട്ടില്ലേ? കുളിക്കുന്നവര്‍ ചില ടിപ്സുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മുടി പൊഴിയാന്‍ പോലും കാരണമാക്കുന്ന പല വസ്തുക്കളും ഉപയോഗിക്കുള്ള നിങ്ങളുടെ കുളി ആപത്താണ്.
നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കൊഴിഞ്ഞുപോകാതെയും കാത്തുസൂക്ഷിക്കാന്‍ ഈ ടിപ്സ് അറിഞ്ഞിരിക്കുക.

ഷാമ്പു ശരിയായ രീതിയില്‍
മിക്കവരും തല മുഴുവനായും ഷാമ്പു വെച്ച് ഷവറില്‍ കുളിക്കും. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ഷാമ്പു ഉപയോഗിക്കുന്ന മുടിയില്‍ അഴുക്കുകളും കൂടുതല്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇതുകൂടാതെ ഷവറിലുള്ള നിങ്ങളുടെ കുളിയും കൂടിയാകുമ്പോള്‍ മുടി വരണ്ടതും ആക്കും.

ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക
ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഒട്ടും നല്ലതല്ല. ചര്‍മത്തിനും ഇത് ദോഷം വരുത്തും.

ബ്രെഷ് ചെയ്യുന്നത്
മുടി ശരിയായ രീതിയില്‍ ബ്രെഷ് ചെയ്യാന്‍ മിക്കവര്‍ക്കും അറിയില്ല. നന്നായി മുടി ബ്രെഷ് ചെയ്തതിനുശേഷം കുളിക്കുക. ഇല്ലെങ്കില്‍ മുടിയെ കേടാക്കും.

എപ്പോഴും ഷാമ്പു ഉപയോഗിക്കുന്നത്
മുടിക്ക് തിളക്കം വരാനും നല്ല ഭംഗിയായിട്ടിരിക്കാനും മിക്കവരും എല്ലായിപ്പോഴും ഷാമ്പു തേച്ചാണ് കുളിക്കുന്നത്. അപ്പോഴത്തെ തിളക്കം നല്‍കും എന്നല്ലാതെ മുടിക്ക് ഇത് കേടാണ്. ഇത് മുടി വരണ്ടതാക്കുന്നു. പിന്നീട് മുടി പൊട്ടിപോകാനും കാരണമാകുന്നു.

ഷവര്‍ ചെറുതാക്കി വയ്ക്കുക
ഷവറില്‍ നിന്നും വരുന്ന വെള്ളം ചെറിയ തോതില്‍ വയ്ക്കുക. പത്ത് മിനിട്ടില്‍ കൂടുതല്‍ ഷവറില്‍ നിന്നുള്ള വെള്ളം മുടിക്ക് കേടുവരുത്തുമെന്നാണ് പറയുന്നത്.

കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍
കണ്ടീഷ്ണര്‍ ഇട്ട് മുടി അഞ്ച് മിനിട്ടില്‍ കൂടുതല്‍ ഷവറില്‍ വെയ്ക്കരുത്. ഇത് നിങ്ങളുടെ സമയം കളയുക മാത്രമാണ്. നല്ല കണ്ടീഷ്ണര്‍ ഉപയോഗിക്കുക. അതും വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.

മുടി ഉണക്കാന്‍
ഷവറില്‍ കുളി കഴിഞ്ഞ് മുടി ഉരച്ചുണക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ മുടിയുടെ വേരിനെ കേടുവരുത്തും. മുടി പതുക്കെ ഉണങ്ങാന്‍ അനുവദിക്കുക.



Click it and Unblock the Notifications
