Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മുടിയുടെ വളര്‍ച്ചയ്ക്ക് 16 വഴികള്‍
തലമുടി എന്നത് വൃക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്ട്രെസ് എന്നിവ തലമുടിയെ കേടാക്കും.
മുടി കൊഴിഞ്ഞാല്‍ പല്ലും പോകും
കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം. പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് എന്തൊക്കെ ഉപയോഗിച്ചിരുന്നു എന്ന് അറിയുന്നത് നല്ലതാണ്.

ഉള്ളി ജ്യൂസ്
ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതുമൂലം മുടി വളരും.

ആപ്പിള്‍ വിനാഗിരി
തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ഇത് ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

മുട്ട
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക.

ഉലുവ
മുടിക്ക് നല്ല നിറം നല്കാന് ഉലുവ സഹായിക്കും. ഉലുവ പേസ്റ്റില്‍ അല്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് പുരട്ടാം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.

ഹെന്ന പൗഡര്‍
പ്രകൃതി ദത്തമായ കണ്ടീഷ്ണറാണ് ഹെന്ന പൗഡര്‍. ഇത് തലയില്‍ തേക്കുന്നത് നല്ലതാണ്.

ചുവന്ന മുളക്
നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേക്കാം.

തേങ്ങാപ്പാല്‍
പ്രോട്ടീനടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. ഇത് തലയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക.

ഗ്രീന്‍ ടീ
ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.

നെല്ലിക്ക
ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് തേക്കാം.

ജീരകം
ജീരകപ്പൊടിയില്‍ അല്പം ഒലീവ് ഓയില്‍ ചേര്‍ത്ത് പുരട്ടാം.

കുരുമുളക്
ഉണക്കിയ കുരുമുളക് പൊടിച്ച് അതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

ചെമ്പരത്തി
ചെമ്പരത്തി താളിയില്‍ അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം.

വെളുത്തുള്ളി
വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കു പുരട്ടാം.

വൈറ്റമിന്‍ ഇ ഓയില്‍
ആന്റിയോക്സിഡന്റ്സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിയില്‍ തേക്കുന്നത് നല്ലതാണ്.

റോസ്മേരി
റോസ്മേരി എന്ന സുദന്ധച്ചെടി കൊണ്ടുണ്ടാക്കുന്ന ഓയില്‍ മുടിക്ക് നല്ലതാണ്. തലയോട്ടിലെ രക്തപ്രവാഹത്തെ മെച്ചപ്പെടുത്തു.



Click it and Unblock the Notifications
