Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മുടി കാക്കാന്‍ സിംപിള്‍ ടിപ്സ്
മുടിസംരക്ഷണം നല്ല മുടിക്ക് വളരെ പ്രധാനമാണ്. മുടി സംരക്ഷിക്കാന്‍ പറ്റിയ ചില ഭക്ഷണസാധനങ്ങളുമുണ്ട്.
മുട്ട ഇതിന് നല്ലൊന്നാന്തരം ഉദാഹരണമാണ്. എന്നാല്‍ ഇത് വെജിറ്റേറിയന്മാര്ക്ക് അല്പം മനംപിരട്ടലുണ്ടാക്കും. ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മുടിസംരക്ഷണമാര്ഗങ്ങള് പലതുണ്ട്.
ആവണക്കെണ്ണ മുടി വളരാന്‍ നല്ലതാണ്. ഒരു സ്പൂണ്‍ ആവണക്കെണ്ണ, ബദാം-ഒലീവ് ഓയില്‍, വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഒരു ഇരുമ്പുപാത്രത്തില്‍ രണ്ടു മിനിറ്റ് ചൂടാക്കി ഇതിലേക്ക് കറിവേപ്പില, മയിലാഞ്ചിയില എന്നിവ ചേര്‍ക്കുക. ഇത് തണുത്തതിന് ശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യാം. മുടിയിലെ താരന് അകറ്റാനും ഈര്‍പ്പം നല്‍കാനും ഈ എണ്ണ വളറെ ഗുണം ചെയ്യും.
ഉലുവ മുടിക്ക് വളരെ നല്ലതാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ച് തൈരില്‍ കലക്കി തലയില്‍ തേക്കാം. താരാന്‍ മാറാനും ശിരോചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് നല്ലതാണ്. ഇതിന് രൂക്ഷഗന്ധവുമില്ല. മുടിയുടെ നര മാറാനും മാര്‍ഗമുണ്ട്.
ലെമന്ടീ മയിലാഞ്ചിയുടെ പൊടിയുമായി കൂട്ടിച്ചേര്‍ത്ത് തലയില്‍ തേക്കാം. ചായ തിളപ്പിച്ച് അതില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ചാണ് ഉപയോഗിക്കേണ്ടത്. പഞ്ചസാര ഇടരുത്. മുടിയുടെ നര മാറ്റാന്‍ മാത്രമല്ല, തിളക്കം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
ഒരു കപ്പ് വെള്ളത്തില്‍ ഒരു തുള്ളി ബദാം ഓയിലും അല്പം വിനാഗിരിയും ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. ഇതും താരന് പറ്റിയ നല്ലൊരു മരുന്നാണ്. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം ഇത്തരം കാര്യങ്ങള്‍ പിന്തുടര്ന്നാല് മുടിയുടെ ആരോഗ്യം മാത്രമല്ലാ, പണവും ലാഭിക്കാം.



Click it and Unblock the Notifications
