Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കല്യാണപ്പെണ്ണിന്റെ മുടിയല്ലേ....
വിവാഹത്തിന്റെ ആവേശത്തിലാണോ നിങ്ങള്‍? വിവാഹ ദിനത്തില്‍ എല്ലാം ഏറ്റവും മികച്ചതായിരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയില്ലേ? എന്തെല്ലാം ആണ് പദ്ധതികള്‍? തിരക്കിട്ട് അടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി വിലയേറിയ ഉത്പന്നങ്ങള്‍ കൊണ്ട് മുടി ആകര്ഷകമാക്കാനാണോ ഉദ്ദേശിച്ചിരിക്കുന്നത്? നന്നായി, ഹാനികരമായ കെമിക്കലുകള്‍ നിങ്ങളുടെ മുടി നശിപ്പിക്കുകയെ ഒള്ളു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹ ദിനത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ വേറെയും ഉണ്ട്.വിവാഹ ദിനത്തിനായി ലളിതവും ഫലപ്രദമായ മാര്‍ഗം തന്നെ തിരഞ്ഞെടുക്കാം. വിവാഹ ദിനത്തിനായുള്ള കേശ പരിചരണം വീട്ടില്‍ തന്നെയാവാം.വിവാഹ ദിനത്തില്‍ മുടി ആകര്‍ഷകമാക്കാന്‍ ഇത് സഹായിക്കും. അതിനുള്ള ചില വഴികളിതാ

മാനസികമായ തയ്യാറെടുപ്പ്
വീട്ടില്‍ തന്നെ കേശ പരിചരണം നടത്തുന്നതിന് മാനസികമായി തയ്യാറെടുക്കുക.നേരത്തെ തുടങ്ങുക, ആറ് മാസത്തിന് മുമ്പെങ്കിലും . വിവാഹ ദിനം നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ സമയം പാഴാക്കരുത്.
ഒറ്റ രാത്രികൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് കഴിയില്ല എന്ന് ഓര്‍ക്കുക. പ്രകൃതി ദത്ത, ഔഷധ ചേരുവകള്‍ നിങ്ങളുടെ മുടിയെ രാസ വസ്തുക്കളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നും സംരക്ഷിക്കും.

കണ്ടീഷനിങ്
മുടി നന്നായി കണ്ടീഷന്‍ ചെയ്യുന്നതിന് ഒരു മുട്ട തൈരില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി കലക്കി കുഴമ്പ് രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. പ്രോട്ടീന്‍ കണ്ടീഷണിങിന്റെ ഗുണം ലഭിക്കുന്നതിനും മുടിക്ക് പോഷകം ലഭിക്കുന്നതിനും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ മുടിയില്‍ ബദാം എണ്ണ, വെളിച്ചെണ്ണ, ഒലിവ് എണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിക്കുക. മുടിയെ പ്രകൃതി ദത്തമായി പുനരുജ്ജീവിപ്പിക്കാന്‍ ടര്ബന് തെറാപ്പി തിരഞ്ഞെടുക്കുക.

മുടിയുടെ പ്രശ്നങ്ങള്‍ ചികിത്സിക്കുക
മുടിയുടെ പരിചരണം നേരത്തെ തന്നെ തുടങ്ങുകയാണെങ്കില്‍ ആദ്യം തന്നെ മുടിയുടെ പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുക. താരന് ഉണ്ടെങ്കില്‍ വെളിച്ചെണ്ണയും നാരങ്ങ നീരും പതിവായി പുരട്ടുക. താരന് അകറ്റാന്‍ ഈ മിശ്രിതം നല്ലതാണ്. മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ഉള്ളി നീര് പുരട്ടുക. ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായി മാറി എന്ന് ഉറപ്പാകുന്നത് വരെ പതിവായി ഇവ ഉപയോഗിക്കണം.

രാസ വസ്തുക്കള്‍ ഉപേക്ഷിക്കുക
രാസ വസ്തുക്കള്‍ അടങ്ങിയ കേശ സംരക്ഷണ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുക. പകരം വീട്ടിലുണ്ടാക്കുന്ന പ്രകൃതി ദത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് തുടങ്ങുക.ബേക്കിങ് സോഡ വെള്ളത്തില്‍ ചേര്‍ത്ത് ഷാമ്പുവായി ഉപയോഗിക്കാം.

മുടിക്ക് നിറം നല്‍കുന്നത് നിര്‍ത്തുക
മുടിക്ക് നിറം നല്‍കുന്നതും മുടി ചുരുളാക്കുന്നതും നിര്‍ത്തുക. പകരം നിറം നല്കാന് ഹെന്ന ഉപയോഗിക്കുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം സോപ്പ്നട്( സാബുന് കായ) ഷാമ്പു ഉപയോഗിക്കുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ആപ്പിള്‍ സിഡര്‍ ഉപയോഗിച്ച് മുടി കഴുകുക. വരണ്ട മുടിയാണെങ്കില്‍ തേന്‍ ഉപയോഗിച്ച് മുടി കഴുകുക. കാപ്പി പൊടി ചേര്‍ത്ത തേയില വെള്ളത്തില്‍ ഹെന്ന കുതിര്‍ത്ത് വയ്ക്കുക. ഇത് പതിവായി ഉപയോഗിക്കുക. നരച്ച മുടി പെട്ടന്ന് അപ്രത്യക്ഷമാകും.
നേരത്തെ തുടങ്ങുകയാണെങ്കില്‍ വീട്ടിലെ ചികിത്സയിലൂടെ മുടിക്ക് ആവശ്യമായ പരിചരണം ലഭ്യമായി എന്ന് ഉറപ്പാക്കാന്‍ കഴിയും.



Click it and Unblock the Notifications
