Latest Updates
-
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും!
മുടികൊഴിച്ചില്‍ തടയാന്‍ വീട്ടുവൈദ്യം
50-100 മുടിയിഴകള്‍ കൊഴിഞ്ഞ് പോകുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ത്വക്രോഗ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത് തികച്ചും സാധാരണമായ കാര്യമാണ്. എന്നാല്‍ അതിനേക്കാള്‍ കൂടുതലായി മുടി നഷ്ടമാകുകയും, മുടി നഷ്ടമായ ഭാഗങ്ങള്‍ വ്യക്തമായി കാണാനാവുകയും ചെയ്യുന്നുവെങ്കില്‍ ആ വ്യക്തി ആലോപെസിയ എന്ന പ്രശ്നം നേരിടുന്നുണ്ട്.
എന്നിരുന്നാലും ഇന്നത്തെ കാലത്ത് മുപ്പതാം വയസ്സില്‍ തന്നെ തല കഷണ്ടിയാകുന്നത് സാധാരണ കാര്യമാണ്. ഇത് പ്രധാനമായും മാനസികസമ്മര്‍ദ്ദം, ഭക്ഷണക്രമത്തിലെ തകരാറുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയാലാണ് സംഭവിക്കുന്നത്.
സൗന്ദര്യ സംരക്ഷണത്തിന് വിദേശ വിദ്യകള്‍
മുടി സംരക്ഷണത്തിനും, വളര്‍ച്ച വീണ്ടെടുക്കാനും സഹായിക്കുന്ന ചില വീട്ടുചികിത്സകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുടിവളര്‍ച്ച ശക്തിപ്പെടുത്താന്‍ പോഷകങ്ങളടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആഹാരത്തിലുള്പ്പെടുത്തേണ്ടത് പ്രധാന കാര്യമാണ്.

1. മുട്ട
സള്‍ഫറിനാല്‍ സമ്പന്നമായ മുട്ടയില്‍ നിരവധി പ്രോട്ടീനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. സെലെനിയം, സിങ്ക്, അയണ്‍, അയഡിന്‍, ഫോസ്ഫറസ് എന്നീ ഘടകങ്ങള്‍ മുട്ടയിലടങ്ങിയിരിക്കുന്നു. മുടി വളര്‍ച്ചക്ക് ഏറെ ഉപകാരപ്രദമാണ് മുട്ട. ഇത് കൂടുതല്‍ ഫലപ്രദമാകാന്‍ ഒലിവ് ഓയിലുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇവ നന്നായി കൂട്ടിക്കലര്‍ത്തി തലയോട്ടിയിലും മുടിയിലും തേക്കാം. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

2. നെല്ലിക്ക
മുടികൊഴിച്ചില്‍ പരിഹരിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് നെല്ലിക്ക. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക സെല്ലുകളെ ശക്തിപ്പെടുത്തും എന്നതാണ് ഇതിന് കാരണം. നെല്ലിക്ക തലയോട്ടിയില്‍ തേക്കാം. എന്നാല്‍ തലമുടിക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക ഗുണകരമാണ് എന്ന കാര്യവും ഓര്‍മ്മിക്കുക. വിറ്റാമിന്‍ സി തന്നെയാണ് ഇതിനുള്ള കാരണം.
നെല്ലിക്ക ചതച്ച് നീരെടുക്കുകയോ ഹെല്‍ത്ത് സ്റ്റോറില്‍ നിന്ന് നെല്ലിക്കപ്പൊടി വാങ്ങുകയോ ചെയ്യാം. രണ്ട് സ്പൂണ്‍ നെല്ലിക്ക നീരോ പൊടിയോ അതേ അളവ് നാരങ്ങ നീരില്‍ ചേര്‍ത്ത് ഇളക്കുക. ഇത് തലയില്‍ തേച്ച് ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

3. വെളുത്തുള്ളിയും ഉള്ളിയും
തലമുടിയുടെ വളര്‍ച്ചക്ക് അനിവാര്യമായ കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സള്‍ഫര്‍ സഹായിക്കും. സള്‍ഫറിന്റെ രണ്ട് പ്രധാന ഉറവിടങ്ങളാണ് വെളുത്തുള്ളിയും ഉള്ളിയും. മുടി വളര്‍ച്ചക്കുള്ള പരമ്പരാഗതമായ ഔഷധങ്ങളില്‍ ഉള്ളി ഒരു പ്രധാന ഘടകമാണ്.
1-5 വെളുത്തുള്ളി ഇതളുകള്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി തീയില്‍ വെച്ച് തിളപ്പിക്കുക. 2-3 മിനുട്ട് തിളച്ച ശേഷം തണുക്കാനനുവദിക്കുക. തണുത്ത ശേഷം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. നല്ല ഫലം ലഭിക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യണം. ഉള്ളി ചതച്ച് നീരെടുത്ത് ഉപയോഗിക്കാം. ഉള്ളിയുടെ നീര് തലയോട്ടിയില്‍ തേച്ച് 25 മിനുട്ടിന് ശേഷം കഴുകുക.

4. മൈലാഞ്ചി
മുടിക്ക് ആരോഗ്യവും ഉറപ്പും ലഭിക്കാന്‍ മൈലാഞ്ചി ഉത്തമമാണെന്ന് ഏഷ്യാ ഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് ഏറെ മുമ്പ് തന്നെ അറിയാവുന്ന കാര്യമാണ്. കടുകെണ്ണയുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇത് കൂടുതല്‍ ഫലപ്രദമാകും.
250 മില്ലി കടുകെണ്ണയും 60 ഗ്രാം മൈലാഞ്ചിയും ചേര്‍ത്ത് മൈലാഞ്ചി ഇല ഉണങ്ങുന്നത് വരെ ചൂടാക്കുക. തണുത്ത് കഴിയുമ്പോള്‍ ഒരു പാത്രത്തില്‍ അടച്ച് വെയ്ക്കുക. ഇത് പതിവായി തലയില്‍ തേക്കുക.

5. ചെമ്പരത്തി
മുടിക്ക് പുനര്ജ്ജീവനും വളര്‍ച്ചയും ലഭിക്കുന്നതിന് ചെമ്പരത്തി ഉത്തമമാണ്. കൂടാതെ മുടി നരയ്ക്കുന്നതില്‍ നിന്നും, താരനില്‍ നിന്നും ചെമ്പരത്തി സംരക്ഷിക്കും. ചെമ്പരത്തി പതിവായി ഉപയോഗിച്ചാല്‍ കഷണ്ടി അകറ്റി നിര്‍ത്താന്‍ സാധിക്കും. കേരളത്തില്‍ മുടിക്ക് കട്ടി ലഭിക്കാന്‍ ആളുകള്‍ വെളിച്ചെണ്ണയില്‍ ചെമ്പരത്തിപ്പൂ ചേര്‍ത്ത് എണ്ണ തയ്യാറാക്കി ഉപയോഗിക്കുന്നു.
നിങ്ങള്‍ക്ക് സ്വയം ചെമ്പരത്തിപ്പൂ പേസ്റ്റ് തയ്യാറാക്കി ഉപയോഗിക്കാം. രണ്ട് ചെമ്പരത്തിപ്പൂവ് എടുത്ത് വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ളെണ്ണയുമായി കലര്‍ത്തി ബ്ലെന്‍ഡറിലിട്ട് അരച്ചെടുക്കുക. ഇത് തേച്ച് 2-3 മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.



Click it and Unblock the Notifications